തിരുവനന്തപുരം.ക്ഷീരകർഷകരോടുള്ള മോശം പെരുമാറ്റത്തിൽ വെറ്റിനറി ഡോക്ടർക്ക് സസ്പെൻഷൻ. കഴക്കൂട്ടം മൃഗാശുപത്രിയിലെ ഡോക്ടർ ആർ. സൈരയ്ക്കെതിരെയാണ് മൃഗസരക്ഷണ വകുപ്പിൻറെ നടപടി. ഡോ. സൈരയുടെ മോശം പെരുമാറ്റവും കൈക്കൂലി വാങ്ങലും ഒരു ചാനല്‍ വാര്‍ത്താധിഷ്ഠിത പരിപാടിയില്‍ പുറത്തുവന്നിരുന്നു. ഡോക്ടേഴ്സ് ഉത്തരവാദിത്വത്തോടെ പെരുമാരിയില്ലെങ്കിൽ കൃശന നടപടി ഉണ്ടാകുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.
കഴക്കൂട്ടം മൃഗാശുപത്രിയിലെ ഡോ. സൈരക്കെതിരെ വ്യാപക പരാതികളാണ് ക്ഷീരകർഷകർക്കിടയിൽ ഉയർന്നത്. ചർമമുഴ വന്ന് കന്നുകാലികൾ ചത്തുപോകുമ്പോഴും ഡോക്ടർ നിസ്സഹകരണം തുടരുന്നുവെന്ന വാർത്തക്ക് പിന്നാലെ പരാതി അന്വേഷിക്കാൻ മന്ത്രി ജെ ചിഞ്ചുറാണി നിയോഗിച്ച അന്വേഷണസംഘത്തിൻറെ റിപ്പോർട്ട് സൈരയുടെ കുറ്റങ്ങൾ സ്ഥിരീകരിക്കുന്നതായിരുന്നു.
കർഷകരോട് ഡോക്ടർ ധാർഷ്ട്യത്തോടെ പെരുമാറിയെന്നും ഡ്യൂട്ടി നിർവഹണത്തിൽ കുറ്റകരമായ അനാസ്ഥ കാണിച്ചുവെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഡോ. സൈരയെ സസ്പെൻഡ് ചെയ്ത് ചുമതല നാലാഞ്ചിറ മൃഗാശുപത്രിയിലെ ഡോക്ടർക്ക് നൽകി.
വാർത്ത പുറത്തുവന്നതിന് പിന്നാലെ നടപടി ഒഴിവാക്കാൻ സർക്കാരിന് മേൽ കേരള ഗവൺമെൻറ് വെറ്റിനറി ഓഫീസേഴ്സ് അസോസിയേഷൻറെ സമ്മർദമുണ്ടായിരുന്നു.