വിള നന്നായി വളരണമെങ്കിൽ അതിനിടയിലെ കള പറിച്ചു കളയണം,എം വി ഗോവിന്ദൻ

Advertisement

കോഴിക്കോട് . പാർട്ടിയിൽ തെറ്റായ പ്രവണതകളുണ്ടാകാമെന്നും വിള നന്നായി വളരണമെങ്കിൽ അതിനിടയിലെ കള പറിച്ചു കളയണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോഴിക്കോട് ജില്ലയിലെത്തിയ സിപിഎം ജനകീയ പ്രതിരോധ ജാഥയിൽ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ.

പാർട്ടിക്കകത്തെ തെറ്റായ പ്രവണതകൾ പ്രതിരോധിക്കാനുള്ള ജാഥയെന്ന ചില കുബുദ്ധികളുടെ പ്രചരണം തള്ളിക്കളയുന്നില്ലെന്ന് പറഞ്ഞാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നിലപാട് വ്യക്തമാക്കിയത്.

ജനങ്ങൾ അംഗീകരിക്കാത്ത നിലപാടുമായി മുന്നോട്ടില്ലെന്നും എം വി ഗോവിന്ദൻ കൊടുവള്ളിയിലെ പൊതുയോഗത്തിൽ പറഞ്ഞു. വയനാട്ടിലെ പര്യടനം പൂർത്തിയാക്കിയ ശേഷമാണ് ജാഥ കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചത്. അടിവാരത്ത് ജില്ലാ നേതാക്കൾ ജാഥയ്ക്ക് സ്വീകരണം നൽകി. മുക്കം, കൊടുവള്ളി, ബാലുശ്ശേരി, പേരാമ്പ്ര എന്നീ കേന്ദ്രങ്ങളിലൂടെയാണ് ഇന്നത്തെ ജാഥ. ഞായറാഴ്ച വരെയാണ് കോഴിക്കോട്ടെ പര്യടനം.

Advertisement