പോരുവഴി പെരുവിരുത്തി മലനടയിൽ പള്ളിപ്പാനയ്ക്ക് വെള്ളിയാഴ്ച തുടക്കം

Advertisement

പോരുവഴി(കൊല്ലം). പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടക്കുന്ന പള്ളിപ്പാന മഹാകർമ്മം ഫെബ്രുവരി 24ന് ആരംഭിക്കും. 12 ദിവസങ്ങളിലായി 18 കർമ്മങ്ങളും പൂജകളുമായി നടക്കുന്ന മഹാകർമ്മം മാർച്ച് ഏഴിന് സമാപിക്കുമെന്ന് ദേവസ്വം ഭരണസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മഹാവിഷ്ണു മോഹിനിയായി അവതരിപ്പിച്ച് അസുരന്മാരിൽനിന്ന് അമൃത് തട്ടിയെടുത്ത് ദേവന്മാർക്ക് നൽകിയതിനെതുടർന്ന് അസുരന്മാരുടെ ഗുരുവായ ശുക്രാചാര്യർ മഹാവിഷ് ണുവിനെ ശപിച്ചു. ശാപഗ്രസ്ഥനായ മഹാവിഷ്ണുവിന് ആലസ്യവും രോഗവും ബാധിച്ചു. ശാപത്തിൽനിന്ന് മഹാവിഷ്ണുവിനെ മോചിപ്പിക്കാനായി പരമശിവനും പാർവതിയും വേലനും വേലത്തിയുമായി രൂപംകൊണ്ട് കർമങ്ങൾ ചെയ്ത് മഹാവിഷ്ണുവിന്റെ ദോഷങ്ങൾ അകറ്റിയെന്നാണ് ഐതീഹ്യം, ദോഷം തീർക്കാനായി പരമേശ്വരൻ ചെയ്ത 18 കർമ്മങ്ങളെയാണ് പള്ളിപ്പാന മഹാകർമ്മമായി സങ്കൽപ്പിക്കുന്നത്.

നാളെ(ഫെബ്രുവരി 24ന് )പകൽ 12.05ന് ഭദ്രദീപ പ്രതിഷ്ഠ കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നിർവഹിക്കും. റവന്യൂമന്ത്രി കെ രാജൻ മുഖ്യപ്രഭാഷണം നടത്തും. രാത്രി ഏഴിന് കൂടിയാട്ടം. രാത്രി 16 മുതൽ 12വരെ ഇടുപണബലി,

25ന് രാവിലെ എട്ടുമുതൽ പാനയടി രാത്രി ഏഴിന് പാഠകം. രാത്രി 10 മുതൽ 12വരെ പീബലി, അടവീശ്വര പൂജ. 26ന് രാവിലെ എട്ടിന് പാനയടി. രാത്രി ഏഴിന് താമരക്കുടി പ്രണവം തിയറ്റേഴ്സ് അവതരിപ്പിക്കുന്ന കാക്കാരിശ്ശി നാടകം. രാത്രി 10 മുതൽ 12വരെ നിണബലി 27ന് രാവിലെ എട്ടുമുതൽ പാനയടി. വൈകിട്ട് അഞ്ചിന് വേതാളപൂജ രാത്രി 10 മുതൽ 12 വരെ കിടങ്ങ് ബലി.

28ന് രാവിലെ എട്ടുമുതൽ പാനയടി, വൈകിട്ട് അഞ്ചിന് വേതാളപൂജ എട്ടിന് പടയണി. രാത്രി 10 മുതൽ 12 വരെ പഞ്ചഭൂതബലി, മാർച്ച് ഒന്നിന് രാവിലെ എട്ടുമുതൽ പാനയടി. വൈകിട്ട് അഞ്ചിന് മുറോത്ത് രാത്രി ഏഴിന് ഓട്ടൻതുള്ളൽ. രാത്രി 10 മുതൽ തട്ടുബലി (മറുക് ബലി) കടുത്താശ്ശേരി കൊട്ടാരത്തിൽ നടക്കും. മാർച്ച് രണ്ടിന് രാവിലെ എട്ടുമുതൽ പാനയടി. വൈകിട്ട് അഞ്ചിന് വേതാളപൂജ രാത്രി ഏഴിന് തീചാമുണ്ഡി തെയ്യം. രാത്രി 10 മുതൽ 12 വരെ കുഴിബലിക്കുട

മാർച്ച് മൂന്നിന് രാവിലെ എട്ടുമുതൽ പാനയടി. രാത്രി ഏഴിന് വേലകളി. രാത്രി 10 മുതൽ 12 വരെ ദിക്കുബലി. മാർച്ച് നാലിന് രാവിലെ എട്ടുമുതൽ പാനയടി. വൈകിട്ട് അഞ്ചിന് മുറോത്ത് രാത്രി ഏഴിന് കരിങ്കാളി ഫോക്ക് മെഗാഷോ നാടൻപാട്ടും ദൃശ്യാവിഷ്കാരവും. രാത്രി 10 മുതൽ 12 വരെ പട്ടടബലി മാർച്ച് അഞ്ചിന് രാവിലെ എട്ടുമുതൽ പാനയടി വൈകിട്ട് അഞ്ചിന് മുറോത്ത്, 6.45ന് ചാക്യാർകുത്ത് രാത്രി 10 മുതൽ 12വരെ സർപ്പബലി,

മാർച്ച് ആറിന് രാവിലെ എട്ടുമുതൽ പാനയടി. വൈകിട്ട് അഞ്ചിന് മുറോത്ത് ഏഴുമുതൽ വിൽപ്പാട്ട്. രാത്രി 10 മുതൽ 12 വരെ ആഴിബലി,

മാർച്ച് ഏഴിന് രാവിലെ എട്ടുമുതൽ പാനയടി. വൈകിട്ട് അഞ്ചിന് മുറോത്ത്. രാത്രി ഏഴുമുതൽ കുത്തിയോട്ടം പാട്ടും ചുവടും. 10 മുതൽ നവബലി, അശ്വര്യ പൂജ പുലർച്ചെ മൂന്നുമുതൽ ഉദയംവരെ കൂമ്പ് ബലി (കൈലാസപൂജ), തുടർന്ന് ദേശഗുരുതിയും സ് നാനത്തോടെയും ചടങ്ങുകൾ സമാപിക്കും.

വാർത്താസമ്മേളനത്തിൽ ദേവസ്വം ഭരണസമിതി സെക്രട്ടറി അഖിൽ സിദ്ധാർത്ഥൻ പ്രസിഡന്റ് അജീഷ് നാട്ടുവയൽ, ഖജാൻജി നമ്പൂരേത്ത് തുളസീധരൻപിള്ള, വൈസ് പ്രസിഡന്റ് ഇടയ്ക്കാട് രതീഷ് എന്നിവർ പങ്കെടുത്തു.

Advertisement