മതേതര ജനകീയ മുന്നേറ്റത്തിന് തടസമാകുന്ന പ്രവർത്തനങ്ങൾ നടത്തരുത്,വെൽഫയർപാർട്ടി

Advertisement

തിരുവനന്തപുരം.ആർഎസ്‍‍എസ് ചർച്ചയിൽ ജമാഅത്തെ ഇസ്ലാമിയെ തള്ളി വെൽഫയർ പാർട്ടി. മതേതര ജനകീയ മുന്നേറ്റത്തിന് തടസമാകുന്ന പ്രവർത്തനങ്ങൾ ഒരു പ്രസ്ഥാനവും നടത്തരുതെന്ന് വെൽഫയർപാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം. പ്രതികരണം വാർത്തയായതിന് പിന്നാലെ ചർച്ച കൊണ്ട് ദോഷമില്ലെന്ന് റസാഖ് പാലേരി തിരുത്തി.

അതേസമയം 2015ലെ തദ്ദേശ തെരെഞ്ഞെടുപ്പിൽ എൽഡിഎഫുമായി നീക്കുപോക്ക് ഉണ്ടാക്കിയിരുന്നെന്ന് വെൽഫെയർപാർട്ടി വെളിവാക്കി. കോടിയേരി ബാലകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള ചർച്ചയിലായിരുന്നു ഇത് സംബന്ധിച്ച് ധാരണയായത്. ഇത് വിജയിച്ചുവെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫിനെയാണ് പിന്തുണച്ചതെന്നും റസാഖ് പാലേരി പറഞ്ഞു.

Advertisement