ഡിവൈഎഫ്ഐ നേതാവിനെതിരെ പരാതി നൽകിയ എസ്എഫ്ഐ ഏരിയാ പ്രസിഡൻ്റായ പെൺകുട്ടിയെ വഴിയിൽ ബൈക്കിടിച്ച് വീഴ്ത്തി ആക്രമിച്ചു

Advertisement

ഹരിപ്പാട്. സ്വഭാവ ദൂഷ്യത്തിന് ഡിവൈഎഫ്ഐ നേതാവിനെതിരെ പരാതി നൽകിയ എസ്എഫ്ഐ ഏരിയാ പ്രസിഡൻ്റായ പെൺകുട്ടിയെ വഴിയിൽ ബൈക്കിടിച്ച് വീഴ്ത്തി ആക്രമിച്ചു. ഡിവൈഎഫ്ഐ ഹരിപ്പാട് ബ്ലോക്ക് വൈസ് പ്രസിഡൻ്റും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ അമ്പാടി ഉണ്ണിയാണ് നാരകത്തറ ജംഗ്ഷനിൽ വച്ച് എസ്എഫ്ഐ ഏരിയാ ഭാരവാഹിയായ പെൺകുട്ടിയെ അക്രമിച്ചത്.അക്രമത്തിനിടെ അപസ്മാരം ബാധിച്ച വനിതാ നേതാവിനെ പാർട്ടി അംഗങ്ങൾ ഉൾപ്പടെയുള്ളവർ വഴിയിൽ ഉപേക്ഷിച്ചു പോകുകയായിരുന്നു.

ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം. ആലപ്പുഴ ഹരിപ്പാട് എസ്എഫ്ഐ ഏരിയാ പ്രസിഡൻ്റും കേരളാ സർവകലാശാല യൂണിയൻ വൈസ് ചേർപേഴ്സണുമായ ചിന്നുവിനെയാണ് ഉച്ചയോടെ കരുവാറ്റ നാരകത്തറ ജംഗ്ഷനിൽ വച്ച് അമ്പാടി ഉണ്ണിയുടെ നേതൃത്വത്തിലുള്ള സംഘം അക്രമിച്ചത്.ഇരുചക്രവാഹനത്തിൽ വരികയായിരുന്ന ചിന്നുവിനെയും, സുഹൃത്തായ വിഷ്ണുവിനെയും ബൈക്കിൽ വന്ന അമ്പാടിയും, മറ്റ് ചില സിപിഎം അനുഭാവികളും ഇടിച്ച് വീഴ്ത്തുകയും മർദ്ദിക്കുകയും ആയിരുന്നു

അമ്പാടി ഉണ്ണിയും ചിന്നുവും തമ്മിൽ സൗഹൃദത്തിൽ ആയിരുന്നു. ഇവരുടെ സൗഹൃദത്തിനിടയിൽ ഉണ്ടായ ചില പ്രശ്നങ്ങളെ പറ്റിയും അമ്പാടി ഉണ്ണിയുടെ സ്വഭാവദൂഷത്തെപ്പറ്റിയും
ചിന്നുവും ഏതാനം പെൺകുട്ടികളും സിപിഎം ഹരിപ്പാട്ഏരിയാ കമ്മറ്റിക്കും ഡിവൈഎഫ്ഐ ജില്ലാ നേതൃത്വത്തിനും പരാതി നൽകിയിരുന്നു. ഇതിൽ ഡിവൈഎഫ്ഐ കമ്മീഷൻ രൂപീകരിച്ച് അന്വേഷണം നടത്തി വരികയാണ്. ഇതിനിടയിൽ അമ്പാടിക്ക് വന്ന വിവാഹ ആലോചനയിൽ പെൺകുട്ടിയുടെ വീട്ടുകാരെ പാർട്ടിക്ക് പരാതി നൽകിയ സംഭവത്തെ കുറിച്ച് ചിന്നു അറിയിച്ചതായാണ് സൂചന. അക്രമിക്കപ്പെട്ട ചിന്നു ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്… സംഭവത്തിൽ അമ്പാടിയെ സംഘടനിയിൽ നിന്ന് പുറത്താക്കിയതായി ഡിവൈഎഫ്ഐ അറിയിച്ചു.

Advertisement