കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

Advertisement

കോട്ടയം. നഗരസഭയില്‍ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു.
ക്വാറം തികയാത്തിനെ തുടർന്ന് പ്രമേയം അവതരിപ്പിക്കാൻ കഴിഞ്ഞില്ല. ബിജെപി, യുഡിഎഫ് അംഗങ്ങൾ ആവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നും വിട്ട് നിന്നിരുന്നു.

52 അംഗം കൗൺസിലിൽ ആവിശ്വാസം പാസാകാൻ 27 അംഗങ്ങളുടെ പിന്തുണ വേണമായിരുന്നു. യുഡിഎഎഫ് ബിജെപി കൗൺസിലർമാർ വിട്ട് നിന്നത്തോടെ ആവിശ്വാസപ്രമേയം ചർച്ചയ്ക്ക് എടുക്കാതെ തള്ളി. ബഹിഷ്‌കരണത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് ഇടതുപക്ഷം.

കഴിഞ്ഞ തവണ ഇടതുപക്ഷത്തെ അവിശ്വാസത്തെ പിന്തുണച്ച ബിജെപി ഇക്കുറി രാഷ്ട്രീയ ധാർമികത ഉയർത്തിപിടിച്ച് വിട്ട് നിൽക്കുന്നതായി അറിയിച്ചു.

യുഡിഎഫ് 21, എൽഡിഎഫ് 22 ബിജെപി 8 എന്നിങ്ങനയാണ് കക്ഷിനില.
നിലവിലെ യുഡിഫ് ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനെതിരെ ഒരു വിഭാഗം കോൺഗ്രസ്‌
കൗൺസിലർമാർക്ക് കടുത്ത വിയോജിപ്പുണ്ട്. ഇതുകൂടി കണക്കില്ലെടുത്തായിരുന്നു എല്‍ഡിഎഫ് അവിശ്വാസം ഉയർത്തിയത്.

Advertisement