എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് കാസർഗോഡ് കുമ്പളയിൽ ഇന്ന് തുടക്കമാകും

Advertisement

കാസര്‍ഗോഡ്.സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് കാസർഗോഡ് കുമ്പളയിൽ ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ ജാഥ ഉദ്ഘാടനം ചെയ്യും. പാർലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര സർക്കാരിനെതിരെയുള്ള രാഷ്ട്രീയ പ്രാചാരണം ശക്തമാക്കുകയാണ് ജാഥയിലൂടെ സിപിഐഎം ലക്ഷ്യമിടുന്നത്.

വിവാദ വിഷയങ്ങൾക്ക് രാഷ്ട്രീയമായി മറുപടി നൽകാനുള്ള വേദിയായി കൂടി സംസ്ഥാന ജാഥ മാറും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ ബിജുവാണ് ജാഥാ മാനേജർ. കേന്ദ്ര കമ്മിറ്റി അംഗം സി.എസ് സുജാത, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ്, ജെയ്ക് സി. തോമസ്, കെ.ടി ജലീൽ എം.എൽ.എ എന്നിവരാണ് ജാഥയിലെ സ്ഥിരാംഗങ്ങൾ

Advertisement