എഴുത്തുകാരി എസ്. സിതാരയുടെ ഭർത്താവ് ദുബായിൽ അന്തരിച്ചു

Advertisement

ദുബായ്: എഴുത്തുകാരി എസ്. സിതാരയുടെ ഭര്‍ത്താവ് കണ്ണൂർ തലശ്ശേരി സ്വദേശി ഒ.വി. അബ്ദുൽ ഫഹീം (52) ദുബായിൽ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഇന്നു രാവിലെ 9.28ന് സിലിക്കൺ ഒയാസിസിലെ ഫകീഹ് യൂണിവേഴ്സിറ്റി ആശുപത്രിയിലായിരുന്നു മരണം.

ദുബായ് അൽമറായ് കമ്പനിയിൽ സെയിൽസ് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. നേരത്തെ 15 വർഷത്തോളം ജിദ്ദയിൽ കൊക്കക്കോള കമ്പനിയിൽ സെയിൽസ് മാനേജർ ആയിരുന്നു. ജിദ്ദയിൽ തലശ്ശേരി ക്രിക്കറ്റ് ഫോറം സ്ഥാപകാംഗവും മുൻ പ്രസിഡന്റുമായിരുന്നു.

10 ദിവസം മുമ്പാണ് സിതാരയും മക്കളും ദുബായിലെത്തിയത്. രണ്ടു ദിവസത്തിനുള്ളിൽ ഇവർ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ഭർത്താവിന്റെ മരണം. അറിയപ്പെടുന്ന കഥാകൃത്തും കേരളസാഹിത്യ അക്കാദമി അവാർഡ് ജേതാവുമാണു സിതാര.

പിതാവ്: ബാറയിൽ അബൂട്ടി, മാതാവ്: ഒ.വി. സാബിറ, മക്കൾ: ഗസൽ, ഐദിൻ, സഹോദരങ്ങൾ: ഫർസീൻ, ഫൈജാസ്, ഖദീജ. മൃതദേഹം ഫഖീഹ് യൂണിവേഴ്സിറ്റി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

Advertisement