കുപ്രസിദ്ധ അന്തർ-സംസ്ഥാന മാല കവർച്ചാ സംഘത്തിലെ പ്രധാനി കാവനാട് ശശി അറസ്റ്റിൽ

കൊട്ടാരക്കര : കുപ്രസിദ്ധ സംസ്ഥാന മാല കവർച്ചാ സംഘത്തിലെ പ്രധാനിയായ കാവനാട് ശശി എന്നു വിളിക്കുന്ന   അഞ്ചാലുംമൂട്മുതുന്തൽ  കൊച്ചഴികത്ത്പണയിൽ വീട്ടിൽ ശശി,(47 )  യാണ്  കൊട്ടാരക്കര പോലീസിൻറെ പിടിയിലായത്. മോഷണം ചെയ്തെടുക്കുന്ന മോട്ടോർ സൈക്കിളിൽ കറങ്ങി നടന്നു സ്ത്രികളുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല പൊട്ടിച്ചു കടക്കുന്ന രീതിയാണ് ശശിയുടേത്. രാത്രി സമയം ആളൊഴിഞ്ഞ വീട്ടിൽ താമസിക്കുകയാണ് പതിവ്

. നിരവധി കുപ്രസിദ്ധി ആർജിച്ച മോഷണ കേസുകളിൽ പ്രതിയായ ശശിയെ  ദീർക്കകാലമായി  പോലീസ് തിരിഞ്ഞു വരുകയായിരുന്നു. കഴിഞ്ഞ ദിവസം  ( ബുധനാഴ്ച )രാത്രി അണ്ടൂർ ബിവറേജിനു സമീപം വെച്ച് വാളകം ഔട്ട് പോസ്റ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്സ് ഐ സുരേഷ് കമാറിനേയും സംഘത്തിനേയും കണ്ട ശശി രക്ഷപെടാൻ ശ്രമിച്ചതിനെ തുടർന്നു പോലീസ് സംഘം ശശിയെ സാഹസികമായി തടഞ്ഞു നിർത്തി പരിശോധിച്ചതിൽ സംശയം തോന്നിയതിൻറെ അടിസ്ഥാനത്തിൽ ബലപ്രയോഗത്തിലൂടെ  കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.  തുടർന്നു സ്റ്റേഷനിൽ എത്തിച്ചു കൂടുതൽ ചോദ്യം ചെയ്തതിൽ കൈവശം ഉണ്ടായിരുന്നത് മഞ്ചേരിയിൽ നിന്നും മോഷ്ടിച്ച ബൈക്ക് ആണെന്ന് മനസ്സിലാക്കിയ പോലീസ് നടത്തിയ അന്വേഷണത്തിൽ സാഹസികമായി പിടിക്കപ്പെട്ടത് കുപ്രസിദ്ധ അന്തർ സംസ്ഥാന മാല കവർച്ചാ സംഘത്തിലെ പ്രധാനിയായ കാവനാട് ശശി ആണെന്ന് പോലീസിനു മനസ്സിലായത്. ഒന്നര വർഷത്തെ ജയിൽ ശിക്ഷക്കു ശേഷം കഴിഞ്ഞ മാസം ജയിൽ മോചിചനായ പ്രതി അന്നേ ദിവസം തന്നെ മഞ്ചേരിയിൽ നിന്നും ബൈക്ക് മോഷണം ചെയ്യുകയായിരുന്നു ജയിൽ വെച്ചു പരിചയപ്പെട്ട ഉണ്ണി എന്ന ആളോടൊപ്പം ആയിരുന്നു ബൈക്ക് മോഷണം.തുടർന്നു രണ്ടു പേരും കൂടി തൊട്ടടുത്ത ദിവസം തന്നെ തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ നിന്നും സ്കൂട്ടറിൽ യാത്രചെയ്ത ലയ എന്ന സ്ത്രീയുടെ 7 പവൻ വരുന്ന 

സ്വർണ്ണമാല, ആളൂർ സ്റ്റേഷൻ അതിർത്തിയിൽ നിന്നും റീജ എന്ന സ്ത്രീയുടെ സ്വർണ്ണമാല, പുതുക്കാട് എന്ന സ്ഥലത്തു നിന്നും സ്വർണ്ണമാല ശശിയും കൂട്ടാളിയും കവർച്ച നടത്തുകയായിരുന്നു മോട്ടോർ സൈക്കിൾ ഓടിക്കുന്നതിൽ വിദഗ്ദനായ ഉണ്ണിയും ബൈക്ക് നിർത്താതെ തന്നെ ഇരു കൈകൾ

 ഉപയോഗിച്ചും മാല പൊട്ടിക്കുന്ന കാവനാട് ശശിയും ചേർന്നു കേരളത്തിൽ ഉടനീളം മാല കവർച്ചകൾ നടത്തി വരികയായിരുന്നു മോഷണം ചെയ്തെടുക്കുന്ന സ്വർണ്ണ മുതലുകൾ അയൽ സംസ്ഥാനങ്ങളിൽ വിൽക്കുകയാണ് ഇവരുടെ പതിവ് കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ നൂറിലധികം മാല കവർച്ച നടത്തിയിട്ടുള്ള കാവനാട് ശശി കേരളത്തിലെ റോഡുകളിൽ നിന്നും പൊട്ടിച്ചു കടന്നത് ഇരുനൂറിലധികം പവൻ വരുന്ന സ്വർണ്ണമാണ്. പത്തു വർഷത്തിൽ ഏറിയ നാളും ജയിലുകളിൽ കഴിഞ്ഞ ശശി ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങി വീണ്ടു പിടിക്കപ്പെടുന്നതിനു മുൻപ് തന്നെ ജാമ്യത്തിനാവശ്യമായ പണം വക്കീൽ കൈവശം ഏൽപ്പിക്കുകയാണ് പതിവ്. മദ്യപാനം ഇല്ലാത്ത ശശി കവർച്ചക്ക് ഇറങ്ങുമ്പോൾ കഞ്ചാവ് ഉപയോഗിച്ച ശേഷമാണ് മോഷണം . തമിഴ്നാട് നാഗർകോവിലിൽ ജനിച്ച ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ശശി അച്ഛനുമമ്മയും മരിച്ചതോടെ വർഷങ്ങൾക്ക് മുമ്പ് തന്റെ  പത്താം വയസ്സിൽ കേരളത്തിൽ എത്തി. ഓരോ തവണ ജയിലിൽ നിന്നും ഇറങ്ങുമ്പോൾ ശശിയുടെ മനസ്സിൽ കൂടെ ഉണ്ടായിരുന്ന ഓരോരുത്തരുടെയും ബയോഡാറ്റ ഉണ്ടാകും.അതിൽ മികവുറ്റ ആളുകളെ തിരഞ്ഞെടുത്ത് ജാമ്യത്തിൽ എടുക്കാൻ സഹായിച്ചു കൂടെ കൂട്ടുകയുമാണ് പതിവ്. ഇരകളെ തേടി തെരുവോരങ്ങളിൽ വട്ടം കറങ്ങുന്നു, വിവിധ തെരുവുകളിൽ നിന്നും കവർന്നെടുത്തത് 200 പവനിലധികം. 12.01.2023 തീയതി ജയിൽ മോചിതനനായ ശേഷം ഒരു മാസതിത്തിനുള്ളിൽ നാലു കവർച്ച നടത്തി.മോഷണ മുതൽ അന്യ സംസ്ഥാനത്തു വിൽപ്പന നടത്തി തുല്യമായി വീതം വെക്കുന്ന പതിവ്.

Advertisement