കൂലി കൂട്ടി ചോദിച്ചതിന് ആദിവാസി മധ്യവയസ്ക്കനെ മർദിച്ച സംഭവത്തിൽ സ്ഥലമുടമയ്ക്കെതിരെ കേസെടുത്തു

Advertisement

വയനാട്. കൂലി കൂട്ടി ചോദിച്ചതിന് ആദിവാസി മധ്യവയസ്ക്കനെ മർദിച്ച സംഭവത്തിൽ സ്ഥലമുടമയ്ക്കെതിരെ കേസെടുത്തു. മഞ്ഞപ്പാറ കരുവളം വീട്ടിൽ അരുണിനെതിരെയാണ് അമ്പലവയൽ പോലീസ് കേസെടുത്തത്. പട്ടികവർഗ അതിക്രമ നിരോധന നിയമമുൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി.
അമ്പലവയൽ നീർച്ചാൽ കോളനിയിലെ ബാബുവിനാണ് കഴിഞ്ഞ വെള്ളിയാഴ്ച മർദ്ദനമേറ്റത്. താടിയെല്ലിന് പൊട്ടലേറ്റ ബാബു ചികിത്സയിലായിരുന്നു. കുരുമുളക് പറിച്ചതിന് 100 രൂപ കൂടുതൽ കൂലി ചോദിച്ചതിന് അരുൺ മുഖത്ത് ചവിട്ടിയതായും ഭക്ഷണം കഴിക്കാൻ വരെ പറ്റാതായെന്നും പ്രതി ആശുപത്രിയിലെത്തി 1000 രൂപ തന്ന് സ്വാധീനിക്കാൻ ശ്രമിച്ചതായും ബാബു പറഞ്ഞു

Advertisement