സഡൻബ്രേക്കിട്ട ലോറിയുടെ പിന്നിൽ ബൈക്കിടിച്ചു; കമ്പി തുളഞ്ഞുകയറി യുവാവ് മരിച്ചു

തൃശൂർ: ലോറിയിൽ കൊണ്ടുപോയ കമ്പികൾ കുത്തിക്കയറി ബൈക്ക് യാത്രക്കാരൻ മരിച്ചു. തൃശൂരിനു സമീപം പട്ടിക്കാട് ദേശീയപാതയിൽ ചെമ്പൂത്രയിലാണ് അപകടമുണ്ടായത്. പാലക്കാട് പുതുക്കോട് മണപ്പാടം ശ്രേധേഷ് (21) ആണ് മരിച്ചത്. ലോറി പെട്ടെന്ന് നിർത്തിയപ്പോൾ ബൈക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ യുവാവിന്റെ കഴുത്തിലും നെഞ്ചിലും കമ്പികൾ കുത്തിക്കയറി.

Advertisement