പഞ്ചായത്തിന് മുമ്പിൽ കൈക്കുഞ്ഞുമായെത്തി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോട്ടയം: മുണ്ടക്കയം കൂട്ടിക്കൽ പഞ്ചായത്തിന് മുമ്പിൽ യുവതി കൈക്കുഞ്ഞുമായെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊടുങ്ങ സ്വദേശിനിയാണ്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ പഞ്ചായത്ത് ഓഫീസിനു മുന്നിലെത്തി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പാറമട മൂലം ജീവിക്കാനാകുന്നില്ലെന്നായിരുന്നു യുവതിയുടെ പരാതി. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ നാട്ടുകാർ കൂടിയാണ് രക്ഷിച്ചത്. കുട്ടി സുരക്ഷിതമായിരിക്കുന്നു. ബോധക്ഷയം ഉണ്ടായ യുവതിയെ ആശുപത്രിയിലേയ്ക്ക് മാറ്റി

Advertisement