ബെവ്‌കോ ഔട്ട്‌ലറ്റില്‍ നിന്ന് മദ്യം മോഷ്ടിച്ചയാള്‍ പിടിയില്‍

തിരുവനന്തപുരം. ബെവ്‌കോ ഔട്ട്‌ലറ്റില്‍ നിന്ന് മദ്യം മോഷ്ടിച്ചയാള്‍ പിടിയില്‍.വലിയശാല സ്വദേശി മണികണ്ഠനാണ് പിടിയിലായത്.
തിരുവനന്തപുരം പവര്‍ഹൗസ് ഔട്ട്ലെറ്റിലാണ് ഇയാൾ മോഷണം നടത്തിയത്.പല ഘട്ടമായി മൂപ്പതിനായിരത്തോളം രൂപയുടെ മദ്യം മോഷ്ടിച്ചുവെന്നാണ് കണ്ടെത്തൽ.ഇന്നലെ എണ്ണായിരം രൂപ വിലയുള്ള മദ്യം ഇയാൾ മോഷ്ടിച്ചു.ഇതോടെ ഔട്ലെറ്റിലെ ജീവനക്കാർ പോലീസിൽ പരാതി നൽകി.സിസിറ്റിവി ഉൾപ്പടെ പരിശോധിച്ചപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്.ഔട്ട്‌ലറ്റിലെ തിരക്ക് മറയാക്കിയായിരുന്നു മോഷണം.

Advertisement