സ്വർണവില സർവകാല റെക്കോർഡിൽ,പവന് 480 രൂപ വർധിച്ചു

Advertisement

സംസ്ഥാനത്ത് സ്വർണവില റെക്കോര്‍ഡില്‍ നിന്നും സർവകാല റെക്കോർഡിലേക്ക്. പവന് 480 രൂപ വർധിച്ച് 42,880 രൂപയായി. 5360 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന് ഇന്നത്തെ വില. യുഎസ് ഫെഡറൽ റിസർവ്, പലിശ കൂട്ടിയതോടെയാണ് വില ഉയർന്നത്

ഇന്നലെ 5300 രൂപ ആയിരുന്നു ഒരു ഗ്രാമിന് വില. 60 രൂപയാണ്‌ ഇന്ന് ഗ്രാമിന് കൂടിയത്. സംസ്ഥാനത്തെ റെക്കോർഡ് വിലയാണിത്.രാജ്യാന്തര വിപണിയിൽ വില ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.ജനുവരി 26ന് ആണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ സ്വര്‍ണ വില എത്തിയത്. പവന് 42,480 രൂപയായിരുന്നു വില. ജനുവരിയിൽ ഒറ്റ മാസം കൊണ്ട് പവന് 1,520 രൂപയുടെ വർധനയാണ്‌ ഉണ്ടായത്. ദിവസം തോറുമുള്ള സ്വർണ്ണവില വർധനവിൽ ആശങ്കയിലാണ് കടയുടമകളും.

ഈ വര്‍ഷം ട്രോയ് ഔൺസ് വില 2,000 ഡോളറിന് മുകളിലെത്തുമെന്ന് നിരീക്ഷകര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. നിക്ഷേപം എന്ന നിലയിൽ വീണ്ടും നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരി‍ഞ്ഞതാണ് പെട്ടെന്ന് സ്വര്‍ണ വില കുതിക്കാൻ കാരണം.

Advertisement