ബുധന്‍റെ രാശിമാറ്റം ഏഴിന്,ഈ രാശിക്കാരാണോ നിങ്ങള്‍ക്ക് നേട്ടം

ഗ്രഹങ്ങളുടെ രാജകുമാരനായി കണക്കാക്കപ്പെടുന്ന ഗ്രഹമാണ് ബുധന്‍. ബുധന്റെ രാശി മാറ്റം ചില രാശിക്കാര്‍ക്ക് വളരെ ശുഭകരമായിരിക്കും.മകരത്തില്‍ ബുധന്‍ സംക്രമിക്കും. ഫെബ്രുവരി 7 ന് രാത്രി 7.38 നാണ് രാശിമാറുന്നത്. ഇതിലൂടെ ഏതൊക്കെ രാശിക്കാര്‍ക്ക് ഗുണമുണ്ടാകുമെന്ന് നോക്കാം

ഗ്രഹങ്ങളുടെ രാജകുമാരനായി കണക്കാക്കപ്പെടുന്ന ഗ്രഹമാണ് ബുധന്‍. ബുധന്റെ രാശി മാറ്റം ചില രാശിക്കാര്‍ക്ക് വളരെ ശുഭകരമായിരിക്കും.

മകരത്തില്‍ ബുധന്‍ സംക്രമിക്കും. ഫെബ്രുവരി 7 ന് രാത്രി 7.38 നാണ് രാശിമാറുന്നത്. ഇതിലൂടെ ഏതൊക്കെ രാശിക്കാര്‍ക്ക് ഗുണമുണ്ടാകുമെന്ന് നോക്കാം

മേടം (അശ്വതി ഭരണി കാര്‍ത്തികയുടെ ആദ്യത്തെ 15നാള്‍): മേട രാശിയുടെ പത്താം ഭാവത്തിലാണ് ബുധന്റെ സംക്രമണം. ഇത്തരമൊരു സാഹചര്യത്തില്‍ ഈ രാശിക്കാര്‍ക്ക് ഈ രാശിമാറ്റം വളരെ ശുഭകരമായിരിക്കും. ഒരു പുതിയ ജോലി അന്വേഷിക്കുകയാണെങ്കില്‍ ഈ സമയത്ത് ഭാഗ്യം നിങ്ങളോടൊപ്പം ഉണ്ടാകും. ജോലിസ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരുടെയും സഹപ്രവര്‍ത്തകരുടെയും സഹകരണം ലഭിക്കും. നിങ്ങളുടെ പ്രവൃത്തിയെ പ്രശംസിക്കും. കുടുംബജീവിതം സന്തോഷകരമാകും.

മകരം (ഉത്രാടത്തിന്റെ ഒടുവിലത്ത 45നാഴിക തിരുവോണം അവിട്ടത്തിന്റെ ആദ്യ പകുതി): ബുധന്‍ മകരത്തിലേക്കാണ് സംക്രമിക്കുന്നത് അതുകൊണ്ടുതന്നെ മകരം രാശിക്കാര്‍ക്ക് സന്തോഷവാര്‍ത്തയുടെ പെരുമഴയുണ്ടാകും. ഇവര്‍ക്ക് ഇ സമയം വരുമാനം വര്‍ദ്ധിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. അവിവാഹിതര്‍ക്ക് വിവാഹം കഴിക്കാം. പുതിയ തൊഴിലവസരങ്ങള്‍ ലഭ്യമാകും.

ഇടവം (കാര്‍ത്തികയുടെ ഒടുവിലത്തെ 45നാഴികരോഹിണി മകയിരം ആദ്യപകുതി): ഇടവം രാശിയുടെ ഒന്‍പതാം ഭാവത്തിലാണ് ബുധന്റെ സംക്രമണം. ഭാഗ്യത്തിന്റെ പിന്തുണയാല്‍ നിങ്ങള്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. നിങ്ങളുടെ പണം എവിടെയെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടെങ്കില്‍ അത് തിരികെ ലഭിക്കുകയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും. നിങ്ങള്‍ക്ക് ബിസിനസ്സുമായി ബന്ധപ്പെട്ട ഒരു യാത്ര പോകാം. ഇതിലൂടെ വന്‍ ധനലാഭം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം വളരെ നല്ലതായിരിക്കും.

കുംഭം (അവിട്ടത്തിന്റെ ഒടുവിലെ പകുതി,ചതയം,പൂരുരുട്ടാതിയുടെ ആദ്യത്തെ 45നാഴിക): ഗ്രഹങ്ങളുടെ രാജകുമാരനായ ബുധന്‍ കുംഭം രാശിയുടെ ജാതകത്തില്‍ 12-ാം ഭാവത്തിലാണ് സംക്രമിക്കുന്നത്. ഇത് പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കും, സാമ്പത്തിക സ്ഥിതി ശക്തിപ്പെടും, വിദേശയാത്രയ്ക്ക് അവസരമുണ്ടാകും. കുടുംബത്തില്‍ നിന്ന് പിന്തുണ ലഭിക്കും.

തുലാം (ചിത്തിരയുടെ അവസാന പകുതി ചോതി,വിശാഖത്തിന്റെ ആദ്യത്തെ 45നാഴിക): ബുധന്റെ രാശി മാറ്റം തുലാം രാശിക്കാരുടെ ഭാഗ്യം ശോഭിക്കും. ഈ രാശിയുടെ നാലാം ഭാവത്തിലാണ് ബുധന്‍ സംക്രമിക്കുന്നത്. വാഹനവും വസ്തുവകകളും വാങ്ങാന്‍ അവസരമുണ്ടാകും. ഭൗതിക സുഖങ്ങളില്‍ വര്‍ദ്ധനവുണ്ടാകും. തൊഴില്‍ മേഖലയില്‍ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കും.

(Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

Advertisement