തോപ്പില്‍ രവി പുരസ്‌ക്കാരം സോമന്‍ കടലൂരിന്

കൊല്ലം : ഈ കൊല്ലത്തെ തോപ്പില്‍രവി സാഹിത്യപുരസ്‌ക്കാരം സോമന്‍ കടലൂരിന്റെ ‘ പുളിയന്‍ ‘ എന്ന നോവലിന് ലഭിച്ചു.
15,000രൂപയും ശില്പവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
വി.ജെ ജയിംസ്, ഡോ. എം. ടി. സുലേഖ, ഡോ. മുഞ്ഞിനാട് പത്മകുമാര്‍ എന്നിവരാണ് പുസ്തകം തിരഞ്ഞെടുത്തത്.
ഫെബ്രുവരി 8ന് കൊല്ലത്തുനടക്കുന്ന തോപ്പില്‍രവി അനുസ്മരണ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് തോപ്പില്‍ രവി ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി എസ് സുധീശന്‍ അറിയിച്ചു.
ഫോക്‌ലോറിനെക്കുറിച്ച് നിരവധി പുസ്തകങ്ങള്‍ രചിച്ച സോമന്‍ കടലൂരിന്റെ ആദ്യനോവലാണ് ‘ പുളിയന്‍

Advertisement