ഞെട്ടലോടെ ആരോഗ്യവകുപ്പ്, നാദാപുരത്ത് നടത്തിയ സ്പെഷ്യൽ വാക്സിനേഷൻ ക്യാമ്പിൽ നിന്നും 355 പേര്‍ വിട്ടുനിന്നു

Advertisement

കോഴിക്കോട്. അഞ്ചാം പനി വ്യാപനമുണ്ടായ നാദാപുരത്ത് ആരോഗ്യവകുപ്പ് നടത്തിയ സ്പെഷ്യൽ വാക്സിനേഷൻ ക്യാമ്പിൽ നിന്നും ഭൂരിഭാഗം പേരും വിട്ടുനിന്നു. നാദാപുരം പഞ്ചായത്തിൽ 355 കുട്ടികളാണ്
വാക്സിനേഷൻ സ്വീകരിക്കാതെ മാറി നിന്നത്. രണ്ടാഴ്ച്ചയായി ആരോഗ്യ വകുപ്പും പഞ്ചായത്തും ബോധവൽക്കരണ പരിപാടികൾ നടത്തുന്നുണ്ട്. 31 വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസങ്ങളിൽ വാക്സിൻ സ്വീകരിച്ചെങ്കിലും മറ്റുള്ളവരുടെ രക്ഷിതാക്കൾ വിമുഖത കാണിക്കുകയായിരുന്നു.

ഇതിനിടയിലാണ് ആരോഗ്യ വകുപ്പ് ബുധനാഴ്ച്ച താലൂക്ക് ആശുപത്രിയിൽ സ്പെഷ്യൽ ക്യാമ്പ് നടത്തിയത്. ഈ ക്യാമ്പിൽ 21 കുട്ടികൾ കൂടി വാക്സിൻ സ്വീകരിച്ചു.
അഞ്ചാം പനി പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ലോകാരോഗ്യ സംഘടന പ്രതിനിധികൾ നാദാപുരത്തെത്തി അധികൃതരുമായി ചർച്ച നടത്തി. 41 പേർക്കാണ് നാദാപുരം പഞ്ചായത്തിൽ മാത്രം അഞ്ചാം പനി
രോഗം ബാധിച്ചത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here