തിരുവനന്തപുരം.സോളാര്‍ പീഡന പരാതി അന്വേഷിച്ച സി.ബി.ഐക്ക് എതിരേ ഹർജിയുമായി പരാതിക്കാരി.സി.ബി.ഐ കണ്ടെത്തലിനെ ചോദ്യം ചെയ്താണ് പരാതിക്കാരി തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹര്‍ജി നല്‍കിയത്.ഹൈബി ഈഡന് എതിരായ കേസിലാണ് ഹര്‍ജി.
കേസ് സി.ബി.ഐക്ക് അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും,ഇര തെളിവ് കണ്ടെത്തിയില്ലെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹർജിയിൽ പറയുന്നു.
തെളിവ് കണ്ടേത്തേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരെന്നും പരാതിക്കാരി ഹർജിയിൽ വ്യകതമാക്കുന്നു.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പടെ ആറു പേർക്കെതിരെയും തെളിവില്ലെന്നു ചൂണ്ടിക്കാട്ടി സിബിഐ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.