നവവധു ഗര്‍ഭിണിയായ സംഭവത്തില്‍ വ്യാപാരി അറസ്റ്റില്‍

അമ്പലപ്പുഴ: നവവധു ഗര്‍ഭിണിയായ സംഭവത്തില്‍ വ്യാപാരി അറസ്റ്റില്‍. കരൂര്‍ മാളിയേക്കല്‍ നൈസാമാണ് (47) അറസ്റ്റിലായത്.

യുവതിയുടെ ഭര്‍ത്താവിന്റെ പരിചയക്കാരന്‍ കൂടിയാണ് നൈസാം. ഇയാളുടെ ഹാര്‍ഡ് വെയര്‍ വ്യാപാര സ്ഥാപനത്തില്‍ അഞ്ചുവര്‍ഷത്തിലേറെയായി ജോലി ചെയ്തിരുന്ന യുവതിയെ വര്‍ഷങ്ങളായി ലൈംഗിക ചൂഷണത്തിന് ഇരയാക്കി വരികയായിരുന്നു. നൈസാം തന്നെ മുന്‍കൈ എടുത്താണ് തന്റെ പരിചയക്കാരനുമായി യുവതിയുടെ വിവാഹം നടത്തിയതും. കഴിഞ്ഞ ദിവസം യുവതി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് വര്‍ഷങ്ങള്‍ നീണ്ട ലൈംഗിക പീഡനത്തിന്റെ ചുരുളഴിയുന്നത്.

ഡിസംബര്‍ 18നായിരുന്നു യുവതിയുടെ വിവാഹം. ഗര്‍ഭിണിയായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇവര്‍ ചികിത്സ തേടിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയില്‍, വിവാഹത്തിന് മുമ്‌ബേ യുവതി ഗര്‍ഭിണിയാണെന്ന വിവരം പുറത്തുവന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അഞ്ചുവര്‍ഷത്തോളം നീണ്ട പീഡനവിവരം പുറത്തായത്.

16 വയസു മുതല്‍ നൈസാം പീഡനത്തിനിരയാക്കിയിരുന്നതായാണ് യുവതിയുടെ മൊഴി. മുമ്‌ബൊരിക്കല്‍ എതിര്‍പ്പു പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ കടയില്‍ നിന്നും പുറത്താക്കിയ നൈസാം മാസങ്ങള്‍ക്കു ശേഷം വീട്ടിലെത്തി ജോലിക്ക് തിരികെ കൊണ്ടുപോയിരുന്നു . ഉപദ്രവമുണ്ടാകില്ല എന്ന ഉറപ്പിന്‍മേല്‍ ജോലിയില്‍ പ്രവേശിച്ചശേഷം നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും ആലപ്പുഴയിലെ ലോഡ്ജ് മുറിയിലെത്തിച്ച് മദ്യം നല്‍കി പീഡിപ്പിക്കുകയും സുഹൃത്തുക്കള്‍ക്ക് കാഴ്ചവയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

ഇരയുടെ കുടുംബത്തിന്റെ സാമ്ബത്തിക പിന്നാക്കാവസ്ഥ ചൂഷണം ചെയ്തായിരുന്നു പീഡനം. നൈസാമിനെ പ്രദേശവാസികള്‍ തടഞ്ഞു വച്ചു മര്‍ദ്ദിച്ച ശേഷം പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു . ദേഹമാസകലം പരിക്കേറ്റ നൈസാമിനെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ അടിയന്തര ചികിത്സ നല്‍കിയ ശേഷം അമ്ബലപ്പുഴ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

Advertisement