ശാന്തന്‍പാറ. കാട്ടാനയുടെ ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ കൊല്ലപ്പെട്ടു.അയ്യപ്പന് കുടി സ്വദേശി ശക്തിവേലാണ് മരിച്ചത്. പന്നിയാറില്‍ തേയിലത്തോട്ടത്തിലിറങ്ങിയ കാട്ടാനയെ തുരത്താന്‍ പോയതായിരുന്നു ശക്തിവേല്‍. ആറുമമിയോടെയായിരുന്നു ആക്രമണം. മൃതദേഹം കണ്ടത് ഉച്ചയോടെ. തോട്ടം തൊഴിലാളികളാണ് തേയിലത്തോട്ടത്തില്‍ മൃതദേഹം കണ്ടത്. കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കാട്ടാന ശല്യം ഉള്ള മേഖലയാണിത്. നൂറോളം വീടുകള്‍ തകര്‍ത്തിട്ടുണ്ട്.