കല്ലായിയിൽ ട്രെയിൻതട്ടി രണ്ടു പേർ മരിച്ചു,കൊല്ലം സ്വദേശിക്ക് പരുക്കേറ്റു

Advertisement

കോഴിക്കോട്. കല്ലായിയിൽ ട്രെയിൻതട്ടി രണ്ടു പേർ മരിച്ചു.ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു.ഉണ്ണിക്കൃഷ്ണന്‍, കരുനാഗപള്ളി സ്വദേശി സുബൈര്‍ എന്നിവരാണ് മരിച്ചത്. കൊല്ലം സ്വദേശി മുഹമദ് ഷാഫിക്കാണ് പരിക്കേറ്റത്. രാവിലെ 8.30നാണ് അപകടം

കണ്ണൂർ – കോയമ്പത്തൂർ പാസഞ്ചർ ട്രെയിൻ തട്ടിയാണ് അപകടമുണ്ടായത്.കല്ലായി റയിൽ വെ സ്റ്റേഷന് സമീപത്തായിരുന്നു അപകടം.ട്രാക്കിൽ ഇരിക്കുകയായിരുന്ന മൂന്നു പേരാണ് അപകടത്തിൽപെട്ടത്.മൂന്നുപേരെയും ട്രെയിൻ ഇടിച്ചു തെറിപ്പിച്ചതായി നാട്ടുകാർ പറയുന്നു. പരുക്കേറ്റ ഷാഫിയുൾപെടെ മൂന്നുപേരും
കോഴിക്കോട് ഉദയം കെയർ ഹോമിലെ അന്തേവാസികളാണ്.

സഞ്ചാരയോഗ്യമല്ലാത്ത ഭാഗത്താണ് മൂവരുമുണ്ടായിരുന്നത്. ട്രെയിൻ വരുന്ന ശബ്ദം കേട്ടില്ലെന്നാണ് പരുക്കേറ്റ ഷാഫിയുടെ മൊഴി. പന്നിയങ്കര പൊലീസും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.

Advertisement