മരണത്തിന് ഒരാഴ്ച മുമ്ബ് നയനസൂര്യക്ക് മര്‍ ദ്ദനമേറ്റിരുന്നു, ദുരൂഹമരണത്തില്‍ ഏറെ നിര്‍ണായകമായ വെളിപ്പെടുത്തല്‍.

Advertisement

തിരുവനന്തപുരം: യുവസംവിധായിക നയനസൂര്യയുടെ ദുരൂഹമരണത്തില്‍ ഏറെ നിര്‍ണായകമായ വെളിപ്പെടുത്തല്‍. മരണത്തിന് ഒരാഴ്ച മുമ്ബ് നയനയ്ക്ക് മര്‍ദ്ദനമേറ്റിരുന്നുവെന്നും ഫോണിലൂടെ നിരന്തരം ഭീഷണി ഉണ്ടായിരുന്നതായും വനിതാ സുഹൃത്ത് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരിക്കയാണ്.

മര്‍ദ്ദിച്ചയാളുടെ പേരുവിവരങ്ങളും സുഹൃത്ത് അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്.

മരണത്തിന് ഒരാഴ്ച മുമ്ബ് നയനയുടെ മുഖത്ത് അടിയേറ്റു നീലിച്ചതിന്റെ ക്ഷതം കണ്ടിരുന്നു. ഒരുവശം ചരിഞ്ഞു കിടന്നപ്പോള്‍ സംഭവിച്ചതാണെന്ന് പറഞ്ഞ് നയന ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. പിന്നീട് സായാഹ്ന നടത്തത്തിനിടയിലാണ് നയന മര്‍ദ്ദനമേറ്റ കാര്യം വെളിപ്പെടുത്തിയതെന്ന് സുഹൃത്ത് മൊഴിയില്‍ വ്യക്തമാക്കി. നയന താമസിച്ചിരുന്ന വീട്ടിലെത്തിയാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദിച്ചയാളുടെ പേരും വെളിപ്പെടുത്തിയിരുന്നു.
നയനയുടെ വീടിന് സമീപം താമസിച്ചിരുന്ന സുഹൃത്താണ് നിര്‍ണായക മൊഴി നല്‍കിയത്. കോടതിക്ക് മുന്നില്‍ മാത്രമേ മൊഴി നല്‍കൂ എന്നായിരുന്ന. ഈ കൂട്ടുകാരി ആദ്യം നിലപാടെടുത്തത്. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസ് വഴി വിവരം അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടത് ്നുസരിച്ചാണ് കഴിഞ്ഞ ദിവസം സുഹൃത്ത് ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നില്‍ മൊഴി നല്‍കാന്‍ തയ്യാറായത്
ഗുരുവായ ലെനിന്‍ രാജേന്ദ്രന്റെ മരണത്തിന് പിന്നാലെ കെഎസ്എഫ്ഡിസിയിലെ തന്റെ ജോലി നഷ്ടപ്പെടുത്തി. ഫോണിലൂടെ തനിക്ക് നിരന്തരം ഭീഷണി ഉണ്ടായിരുന്നതായും നയന പറഞ്ഞതായി സുഹൃത്ത് വ്യക്തമാക്കി. മരണത്തിന് ഏതാനും ദിവസം മുമ്ബായിരുന്നു അത്. ഒരു സ്ത്രിയും പുരുഷനുമായിരുന്നു അതെന്നും നയന പറഞ്ഞെന്ന് സുഹൃത്ത് ക്രൈംബ്രാഞ്ച് സംഘത്തോട് പറഞ്ഞു.

്. പുതിയെ വെളിപ്പെടുത്തലോടെ നയനസൂര്യന്റെ മരണത്തില്‍ ദുരൂഹത വര്‍ധിച്ചിരിക്കുകയാണ്. സാദാരണമരണമെന്ന തരത്തില്‍ ലോക്കല്‍ പൊലീസ് തള്ളിയ കേസ് കൊലപാതകമെന്ന തരത്തിലേക്ക് അന്വേഷണം എത്തുന്നതോടെ ബനധുക്കള#്ക്കും ആശ്വാസമാവുകയാണ്.

Advertisement