സിവില്‍ സര്‍വീസ് പരീക്ഷ വിജയിക്കാന്‍ ആയിരംവീട്ടില്‍ ഭിക്ഷാടനം നേര്‍ച്ച, നേര്‍ച്ചക്കിടെ മനസു പതറി, പെണ്‍കുട്ടിയെ കടന്നുപിടിച്ച കൊല്ലം സ്വദേശിയുടെ മൊഴി

Advertisement

തിരുവനന്തപുരം വഞ്ചിയൂരില്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയെ കടന്നു പിടിച്ച കേസില്‍ പ്രതി പിടിയില്‍. കൊല്ലം അഞ്ചാലുമ്മൂട് സ്വദേശി ശ്യാം.ജി.രാജാണ് പിടിയിലായത്.കഴിഞ്ഞ ശനിയാഴ്ചയാണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമമുണ്ടായത്.ഇന്ന് പുലര്‍ച്ചെ കൊല്ലത്തെ വീട്ടില്‍ നിന്നാണ് വഞ്ചിയൂര്‍ പോലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് തിരുവനന്തപുരം വഞ്ചിയൂരിലെ വീട്ടില്‍ കയറി പെണ്‍കുട്ടിയെ കടന്നു പിടിച്ച സംഭവമുണ്ടായത്.സി.സി.ടി.വി കേന്ദ്രീകരിച്ച് വഞ്ചിയൂര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്ലം അഞ്ചാലുമ്മൂട് സ്വദേശി ശ്യാം.ജി.രാജാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു.ഇന്ന് പുലര്‍ച്ചെ അഞ്ചാലുമ്മൂട്ടിലെ വീട്ടില്‍ നിന്ന് പ്രതിയെ കസ്റ്റഡില്‍ എടുത്തു.വഞ്ചിയൂര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തു.പ്രതി കുറ്റം സമ്മതിച്ചു.സിവില്‍ സര്‍വീസ് പരീക്ഷ ജയിക്കാന്‍ ആയിരത്തി ഒന്ന് വീടുകളില്‍ കാവടിയുമായി കയറി പളനിക്ക് പോകാന്‍ നേര്‍ച്ച നേര്‍ന്നിരുന്നു.ഇതിന്റെ ഭാഗമായാണ് വഞ്ചിയൂരിലെ വീട്ടില്‍ എത്തിയത്. പെണ്‍കുട്ടി ഒറ്റയ്ക്കാണെന്ന തിരിച്ചറിഞ്ഞപ്പോള്‍ മനസ് പതറിയാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെ ന്നും ഇയാള്‍ കുറ്റസമ്മതം നടത്തി.എന്നാൽ പോലീസ് ഇത് മുഖവിലയ്ക്ക് എടുത്തിട്ടില്ല.സമാന രീതിയില്‍ ഇയാള്‍ കുറ്റകൃത്യം നടത്തിയതിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്തിരുവനന്തപുരം നഗരത്തില്‍ ഇയാള്‍ സ്ത്രീകളെ ആക്രമിച്ചിട്ടുണ്ടാ എന്നും അന്വേഷിക്കുന്നുണ്ട്.തൃശൂരിൽ എല്‍.എല്‍.ബി വിദ്യാര്‍ത്ഥിയാണ് പിടിയിലായ ശ്യാം.ജി.രാജ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here