ഷാരോണിനെ ഗ്രീഷ്മ ലൈംഗിക ബന്ധത്തിനാണ് വീട്ടിലേക്കു ക്ഷണിച്ചുവരുത്തിയെന്ന് പ്രോസിക്യൂഷൻ,നടുക്കുന്ന വെളിപ്പെടുത്തലുകളുള്ള കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

Advertisement

നെയ്യാറ്റിന്‍കര . വിവാദമായ ഷാരോൺ രാജ് കൊലപാതക കേസിൽ പോലീസ് ഇന്ന് നെയ്യാറ്റിൻകര കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.കേസിലെ ഒന്നാം പ്രതിയായ ഗ്രീഷ്മ ഷാരോണിനെ സെക്സ് ചാറ്റിലൂടെ ലൈംഗിക ബന്ധത്തിന് വീട്ടിലേക്കു ക്ഷണിച്ചുവരുത്തി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കണ്ടെത്തൽ.ജ്യൂസ് ചലഞ്ച് പരാജയപ്പെട്ടതോടെയാണ് കഷായ ചലഞ്ചിലേക്കു കടന്നതെന്നും പോലീസ് കണ്ടെത്തലുണ്ട്.

ഷാരോൺ രാജിനെ കൊലപ്പെടുത്താൻ ആസൂത്രണം നടത്തിയെന്ന് വ്യകതമാക്കുന്ന തെളിവുകളടക്കം ഉൾപ്പെടുത്തിയാണ് പോലീസ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.ഒക്ടോബർ 25 നായിരുന്നു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഷാരോൺ മരിക്കുന്നത്.പിന്നാലെ ബന്ധുക്കളുടെ സംശയമാണ് ദുരൂഹത മറ നീക്കി പുറത്തു വന്നത്.പോലീസ് അന്വേഷണത്തിലെ കണ്ടെത്തലുകൾ ഇങ്ങനെ.പ്രണയബന്ധത്തിലായിരുന്ന ഗ്രീഷമയ്ക്കു മറ്റൊരു വിവാഹാലോചന വന്നപ്പോൾ
ഷാരോണിനെ ഒഴിവാക്കാൻ നടത്തിയ കൊലപാതകം.ഒക്ടോബർ 14നു ഗ്രീഷ്മ സെക്സ് ചാറ്റിലൂടെ ലൈംഗിക ബന്ധത്തിന് ഷാരോണിനെ വീട്ടിലേക്കു വിളിച്ചു വരുത്തി.വീട്ടിലാരും ഇല്ലെന്നു പറഞ്ഞായിരുന്നു സ്വാധീനിച്ചത്.മുൻപ് ആസൂത്രണം ചെയ്‌ത പോലെ കാർപ്പിക്ക് എന്ന കളനാശിനി കഷായത്തിൽ കലർത്തി വെച്ചിരുന്നു.ഒരു ഗ്ലാസ് കർപ്പിക് കലർത്തിയ കഷായം ഷാരോണിനെ കൊണ്ട് കുടിപ്പിച്ചു.


ഗ്രീഷ്മയുടെ വീട്ടിനുള്ളിൽ നിന്ന് ഛർദ്ദിച്ചു കൊണ്ടാണ് ഷാരോൺ പുറത്തേക്കു വന്നതെന്ന് പുറത്തു കാത്തു നിന്ന സുഹൃത്തിന്റെ മൊഴിയുണ്ട്.മരണശേഷവും കുറ്റകൃത്യം ഒളിപ്പിക്കാൻ ചില ശ്രമങ്ങൾ ഗ്രീഷ്മ നടത്തി.
അമ്മ സിന്ധുവിനോടും അമ്മാവൻ നിർമ്മൽ കുമാറിനോടും കൃത്യത്തെ കുറിച്ച് പറഞ്ഞു.


പിന്നാലെ ഇവർ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു.ഗ്രീഷ്മ മുൻപ് അമിത അളവിൽ പാരസെറ്റമോൾ ഗുളിക ജ്യൂസിൽ കലർത്തി ഷാരോണിന് നൽകിയിരുന്നു.എന്നാൽ കയ്പ്പ് കാരണം ഷാരോൺ കുടിച്ചില്ല.
ഇതോടെയാണ് കുടിക്കുമ്പോൾ കയ്പ്പുള്ള കഷായം തിരഞ്ഞെടുത്തത്.കാർപ്പിക് കലർത്തി നൽകിയാൽ ഏതൊക്കെ ആന്തരികാവയവങ്ങൾ നശിക്കുമെന്നും,മരണം എങ്ങനെ സംഭവിക്കുമെന്നും ഗ്രീഷ്മ ഗൂഗിളിൽ തിരഞ്ഞതിന്റെ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.142 സാക്ഷികളും
57 രേഖകളുമാകും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കുക.അഡ്വ.വി.എസ് വിനീത് കുമാറാണ് കേസിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ.ആറ്റിങ്ങൽ ഇരട്ടകൊലപാതക കേസ് ഉൾപ്പടെ പ്രമാദമായ കേസുകളിൽ പ്രതികൾക്ക് വധ ശിക്ഷ വാങ്ങി നൽകിയ സ്‌പെഷ്യൽ പ്രോസിക്യൂട്ടറിലാണ് വിവാദമായ ഷാരോൺ കൊലപാതക കേസിലും പോലീസിന്റെ പ്രതീക്ഷ.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here