ന്യൂഡെല്‍ഹി. അയ്യപ്പന്റെ തിരുവാഭരണം സംബന്ധിച്ച് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന് നായർ സുപ്രിം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
തിരുവാഭരണം രാജകുടുംബത്തിന്റെ കൈവശം തുടരുന്നതില്‍ സുരക്ഷാപ്രശ്നമുണ്ടോ എന്ന വിഷയത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.
റിപ്പോർട്ട് ഇന്ന് സുപ്രിം കോടതി പരിഗണിയ്ക്കും.അയ്യപ്പന് ചാര്‍ത്തുന്ന തിരുവാഭരണത്തിന്റെ കണക്കും സീൽ വച്ച കവറിൽ റിപ്പോർട്ടിന്റെ ഭാഗമായ് സമർപ്പിച്ചു.
2006 ജൂണില്‍ ശബരിമലയില്‍ നടന്ന ദേവപ്രശ്നം ശരിവച്ചുള്ള ഹൈക്കോടതി വിധിക്കെതിരേ പി. രാമവര്‍മരാജയും പന്തളം കൊട്ടാരത്തിലെ മറ്റ് അംഗങ്ങളും നൽകിയ ഹര lജിയിലാണ് സുപ്രിം കോടതി കമ്മീഷനെ നിയോഗിച്ചത്.