തിരുവല്ല പുഷ്പമേളയിൽ വിവിധയിനം പൂക്കളുടെയും, ചെടികളുടെയും വർണ്ണ വിസ്മയം

Advertisement

തിരുവല്ല:
ഹോർട്ടി കൾചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല നഗര സഭാ മൈതാനിൽ ഒരുക്കിയിരിക്കുന്ന പുഷ്പമേളയിൽ വിവിധയിനം പുഷ്പങ്ങളുടെ വൈവിധ്യമാർന്ന ശേഖരം.ശീതികരിച്ച പവലിയനിൽ
കെനിയ, തായ്ലഡ് എന്നിവിടങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത 40 ഇനങ്ങളിൽപ്പെട്ട റോസാ പുഷ്പ്പങ്ങൾ കാഴ്ചകാർക്ക് വിസ്മയം വിടത്തുകയാണ്.


ഗിന്നസ് റെജി ജോസഫിൻ്റെ കാർഷിക വിളകളാണ് പ്രദർശന സ്റ്റാളിൻ്റ പ്രവേശന കവാടത്തിൽ.
വ്യവസായിക പ്രാധാന്യമുള്ള വിവിധ വസ്തുക്കളുടെ സ്റ്റാളുകളും, കുടുംബശ്രീ ജില്ലാ മിഷൻ്റെ വ്യത്യസ്ഥത നിറഞ്ഞ രുചി കൂട്ടുകളുടെ കലവറയും ഒരുക്കിയിട്ടുണ്ട്. ദിവസവും രാവിലെ 11 മണി മുതലാണ് പ്രവേശനം.
50 രുപയാണ് ടിക്കറ്റ് നിരക്ക്. വൈകിട്ട് 6.30ന് കലാ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. കുട്ടികളുടെയും മുതിർന്നവരുടെയും വിനോദത്തിനായും ക്രമീകരണങ്ങൾ ഉണ്ട്. 29 ന് സമാപിക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here