ജി കാർത്തികേയൻ സ്മാരക അദ്ധ്യാപക അവാർഡ്ശൂരനാട് രാധാകൃഷ്ണന്

Advertisement

പാലക്കാട്‌.എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന തലത്തിൽ നൽകി വരുന്ന ഈ വർഷത്തെ ജി. കാർത്തികേയൻ സ്മാരക അദ്ധ്യാപക അവാർഡ് ശൂരനാട് രാധാകൃഷ്ണന് ലഭിച്ചു.ആലപ്പുഴ താമരക്കുളം വി വി എച്ച് എസ്‌ എസിലെ അധ്യാപകനാണ്. അധ്യാപന രംഗത്തും സാമൂഹ്യ സാംസ്‌കാരിക, പാരിസ്ഥിക രംഗത്തും മികച്ച പ്രകടനം കാഴ്ചവെക്കുന്ന അധ്യാപകർക്കാണ് ഈ അവാർഡ് നൽകി വരുന്നത്.പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചറിന്റെ സ്മരണാർത്ഥം കുട്ടികളുടെ സാംസ്‌കാരിക പാരിസ്ഥിക ഉന്നമനത്തിനായി പ്രവർത്തിച്ചു വരുന്ന സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ സംസ്ഥാന കോർഡിനേറ്റർ കൂടിയാണ് ഇദ്ദേഹം. മൂന്നു പതിറ്റാണ്ടുകളായി ഈ മേഖലയിൽ സജീവ സാന്നിധ്യമായ ഇദ്ദേഹം മികച്ച ഒരു മോട്ടിവേറ്റർ കൂടിയാണ്.
പാലക്കാട്‌ നടന്ന സംഘടനയുടെ സംസ്ഥാന സമ്മേളനത്തിൽ വെച്ച് ബഹു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അവാർഡ് സമ്മാനിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here