ബിബിസി ഡോക്യുമെന്ററി: പാർട്ടി നിലപാടിനെതിരെ അനിൽ ആന്റണി; തള്ളി ഷാഫിയും റിജിലും

Advertisement

തിരുവനന്തപുരം: ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പാര്‍ട്ടി നിലപാടിനെ തള്ളി കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനര്‍ അനിൽ ആന്റണി. രാജ്യത്തിന്റെ പരമാധികാരത്തിൻമേലുള്ള കടന്നുകയറ്റമാണ് ഡോക്യുമെന്‍ററിയിലെ പരാമര്‍ശങ്ങളെന്ന് അനില്‍ ട്വീറ്റ് ചെയ്തു.

അതിനിടെ അനില്‍ ആന്റണിയുടെ നിലപാടിനെ തള്ളി ഷാഫി പറമ്പില്‍ എംഎൽഎ രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസ് നിലപാട് പറയേണ്ടത് സംസ്ഥാന പ്രസി‍ഡന്റാണെന്നും ഷാഫി പ്രതികരിച്ചു. വിവാദ ഡോക്യുമെന്ററി പരാമര്‍ശത്തില്‍ അനില്‍ ആന്റണിക്കെതിരെ നടപടി വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ റിജില്‍ മാക്കുറ്റി ആവശ്യപ്പെട്ടു. അനിലിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും മറുപടി പറയാനില്ലെന്നും റിജില്‍ വ്യക്തമാക്കി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here