കരിപ്പൂരിൽ വൻ സ്വർണവേട്ട,പിടിച്ചത് മൂന്നുകോടിയുടെ സ്വര്‍ണം

Advertisement

കരിപ്പൂര്‍.അഞ്ച് വ്യത്യസ്ത കേസുകളിൽ 3 കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. അഞ്ച് കിലോയോളം 5 പേരിൽ നിന്നും , വിമാനത്തിലെ ശുചി മുറിയിൽ നിന്നും കണ്ടെത്തിയത്. ജിദ്ദയിൽ നിന്ന് കരിപൂരിലെത്തിയ മലപ്പുറം ആതവനാട് സ്വദേശി അബ്ദുൽ ആഷിക് കമ്പ്യൂട്ടർ പ്രിന്ററിനകതാണ് 995 ഗ്രാം സ്വർണം ഒളിപ്പിച്ചത് . 55 ലക്ഷം രൂപയുടെ മൂല്യം . 90000 രൂപ കള്ളക്കടത് സംഘം ആഷിക് ന് വാഗ്‌ദാനം ചെയ്തു .

ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനതിലെ ശുചി മുറിയിൽ നിന്ന് 1145 ഗ്രാം സ്വർണ മിശ്രിതം പിടികൂടി . ക്യാബിൻ ക്രൂവിന്റെ സഹായത്തോടെയാണ് സ്വർണം കണ്ടെടുത്തത് .ഇന്ന് രാവിലെ ഷാർജയിൽ നിന്ന് എത്തിയ മലപ്പുറം തവനൂർ സ്വദേശി അബ്ദുൽ നിഷാർ 1158 ഗ്രാം സ്വർണവുമായി പിടിയിലായി .കൊടുവള്ളി അവിലോറ സ്വദേശി സുബൈർൽ നിന്ന് 1283 ഗ്രാം സ്വർണവും കണ്ടെത്തി ക്യാപ്‌സ്യൂളുകൾ ആയി ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്തിയത് . നിഷാറിന് 50000 രൂപയും , സുബൈറിന്‌ 70000 രൂപയുമാണ് കള്ളക്കടത് സംഘം വാഗ്ദാനം ചെയ്തത് .

ദുബായിൽ നിന്ന് എത്തിയ വടകര സ്വദേശി അഫ്നസിൽ നിന്ന് 840 ഗ്രാം സ്വർണം പിടികൂടി . ന്യൂടെല്ല സ്‌പ്രെഡ് ജാറിലാണ് ഇയാൾ സ്വർണം കൊണ്ട് വന്നത് . 50000 രൂപ കൈപ്പറ്റിയാണ് കാരിയർ ആയത് .

Advertisement