ബിരിയാണിഭക്ഷ്യ വിഷബാധ, ഒരു കുടുംബത്തിലെ കുട്ടികളടക്കം ഏഴുപേർ ചികിൽസയില്‍

Advertisement

തൃശൂർ.ബിരിയാണി കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യ വിഷബാധയെ തുടർന്ന് ഒരു കുടുംബത്തിലെ കുട്ടികളടക്കമുള്ള ഏഴുപേർ ചികിൽസ തേടി.

കാട്ടൂർ കരാഞ്ചിറ സ്വദേശികളായ പാപ്പശേരി ഓമന 65, ആന്റണി 13, എയ്ഞ്ചൽ 8, അയന 7, ആഡ്രിന 6, ആരോൺ 10, ആൻ ഫിയ 3 എന്നിവരാണ് കാട്ടൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിൽസ തേടിയത്

തൃശൂരിലെ ഹോട്ടലിൽ നിന്ന് ബിരിയാണി കഴിച്ചതിനെ തുടർന്നാണ് ഇവർക്ക് ഭക്ഷ്യ വിഷബാധയുണ്ടായതെന്ന് ആരോഗ്യ വിഭാഗത്തിന് കൊടുത്ത പരാതിയിൽ പറയുന്നു.

കുട്ടികളടക്കമുള്ളവർക്ക് വയറിളക്കവും ഛർദിയും അനുഭപെടുകയായിരുന്നു.

Advertisement