ധോണിയില്‍ ‘ധോണി’യുടെ ഫ്രണ്ട് ഫീല്‍ഡില്‍ ഇറങ്ങി, നാശംവിതച്ചു

Advertisement

പാലക്കാട്.ധോണിയില്‍ വീണ്ടും കാട്ടാന. അരിമണി ചോലക്കോട് മേഖലയില്‍ ഇന്നലെ വീണ്ടും കാട്ടാനയിറങ്ങിയതോടെ ധോണിയില്‍ വീണ്ടും ആശങ്ക പരന്നിരിക്കയാണ്.ചേലക്കോട്ടെ ജനവാസമേഖലയിലിറങ്ങിയ ഒറ്റയാന്‍ തെങ്ങുകളും നെല്‍കൃഷിയും നശിപ്പിച്ചു.ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തി ഒറ്റയാനെ തുരത്തി എങ്കിലും രണ്ടുമാസത്തെ ഭീതിക്കുശേഷം ആശ്വസിക്കുന്നതിനിടെയാണ് ഇന്നലെ വീണ്ടും ആനയെത്തിയത്. പിടി സെവനൊപ്പം നേരത്തെ ജനവാസമേഖലകളിലിറങ്ങിയ കൊമ്പനാണ് ഇന്നലെയുമെത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അരിമണി ചേലക്കോട് ഭാഗത്ത് ഒറ്റയാനിറങ്ങിയത്.ജനവാസമേഖലയിലെത്തിയ കൊമ്പന്‍ വീട്ടുപറമ്പിലെ തെങ്ങുകളും നെല്‍കൃഷിയും നശിപ്പിച്ചു

നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തിയാണ് ആനയെ തുരത്തിയത്.പിടി സെവനെ പിടികൂടിയെങ്കിലും വീണ്ടും ജനവാസമേഖലയിലേക്ക് കാട്ടാനകള്‍ ഇറങ്ങാന്‍ തുടങ്ങിയതോടെ ആശങ്കയിലാണ് നാട്ടുകാര്‍

. representational picture

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here