അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകളെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായി

Advertisement

കാസർഗോഡ്. കുണ്ടംകുഴിയിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മരിച്ച ശ്രീനന്ദയുടെ കഴുത്തിൽ കയർ കുരുക്കിയ പാടുകൾ കണ്ടെത്തി. മകളെ കൊലപ്പെടുത്തി മാതാവ് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.

Advertisement