പാലക്കാട്: ധോണിയെ ഏറെ നാളായി മുള് മുനയില്‍ നിര്‍ത്തിയ പി ടി സെവന് എന്ന കാട്ടാനയെ പിടിയിലാക്കി. ഇന്നലെ രാവിലെ മുതല്‍ പി ടി സെവനെ തളക്കാനിറങ്ങിയ ദൗത്യസംഘം ആനയെ മയക്കുവെടി വെക്കുകയായിരുന്നു. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്. ശനിയാഴ്ച തന്നെ പി ടി സെവനെ കണ്ടെത്താന്‍ ദൗത്യസംഘത്തിന് സാധിച്ചിരുന്നു.

എന്നാല്‍ വെടിവെക്കാനുള്ള സാഹചര്യം ഒത്തുവന്നില്ല. ഞായറാഴ്ച രാവിലെ വീണ്ടും പരിശോധനക്ക് എത്തിയ ദൗത്യസംഘം പി ടി സെവനെ മയക്കുവെടി വെക്കുകയായിരുന്നു. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 75 അംഗ ദൗത്യസംഘമാണ് മിഷന് പി ടി സെവനിന്റെ ഭാഗമായുണ്ടായിരുന്നത്. രാവിലെ 7.15 ഓടെയാണ് പി ടി സെവനെ മയക്കുവെടി വെച്ചത്. വെടിയേറ്റ ആനക്ക് മയക്കമുണ്ടാകാന്‍ അര മണിക്കൂര്‍ സമയം വേണം. കണ്ണ് മറച്ച നിലയില്‍ ഏറെനേരം നിര്‍ത്തിയ ആനയുടെ കെട്ടുകള്‍ മുറുക്കിയിട്ടുണ്ട്. ആനയെ ലോറിയിലേറ്റാന് റാമ്പ് ഒരുക്കുകയാണ്
രണ്ടുമാസത്തിനുശേഷം ധോണിനിവാസികള് ആശ്വാസ നിശ്വാസമുതിര്ക്കുകയാണ്