നയന സൂര്യയുടെ മരണത്തിൽ ക്രൈം ബ്രാഞ്ച് സംഘത്തിന്റെ മൊഴിയെടുപ്പ് പുരോഗമിക്കുന്നു

തിരുവനന്തപുരം.യുവസംവിധായക നയന സൂര്യയുടെ മരണത്തിൽ ക്രൈം ബ്രാഞ്ച് സംഘത്തിന്റെ മൊഴിയെടുപ്പ് തുടരുന്നു. ഇന്നലെ നയനയുടെ സഹോദരൻ മധുവിന്റെ ഉൾപ്പടെ മൊഴി രേഖപ്പെടുത്തിയിരുന്നു.ആദ്യം കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരുടെ മൊഴിയാണ് ഇന്ന് രേഖപ്പെടുത്തുക.
ശാസ്ത്രീയ തെളിവ് ശേഖരണത്തിലാണ് ക്രൈം ബ്രാഞ്ചിന്റെ പ്രതീക്ഷ.
ഇതിനായി മരണ സമയത്തു നയന ധരിച്ചിരുന്ന കാണാതായ വസ്ത്രങ്ങൾ ഉൾപ്പടെ അടിയന്തിരമായി കണ്ടെത്താനും അന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്.ഫോറൻസിക് ലാബിൽ നിന്നടക്കം ക്രൈം ബ്രാഞ്ച് വിവരം ശേഖരിച്ചിരുന്നു.

Advertisement