കേരളത്തിലേറ്റവും തല എടുപ്പുള്ള ആനയടി ഗജമേള ഇന്നു നടക്കും

Advertisement

ശൂരനാട്. കേരളത്തിലേറ്റവും തല എടുപ്പുള്ള ആനയടി ഗജമേള ഇന്നു നടക്കും. ആനയടി പഴയിടം നരസിംഹ സ്വാമി ക്ഷേത്രത്തിലെ പത്താം ഉത്സവ ത്തിന്റെ ഭാഗമായി എഴുപതോളം ഗജവീരന്മാരാണ് വൈകിട്ട് ആനയടി ഏലായിൽ അണിനിരക്കുന്നത്.പങ്കെടുക്കുന്ന ആനകളുടെ എണ്ണത്തിലും ജനപങ്കാളിത്തത്തിലും ആനയടി ഗജമേളയുടെ തിടമ്പ് ഉയര്‍ന്നുതന്നെ നില്‍ക്കും

മേളപ്രമാണി കിഴക്കൂട്ട് അനിയൻ മാരാരും സംഘവും നയിക്കുന്ന പാണ്ടിമേളം പൂരത്തിന് ആവേശം പകരും. ഉത്സവത്തിന്റെ ഭാഗമായി കെട്ടുകാഴ്ചയുണ്ടെങ്കിലും ഗജമേളയാണു പ്രധാന ആകർഷണം. ആനകളെയും പാപ്പാന്മാരെയും എലിഫന്റ് സ്ക്വാഡിന്റെയും വനംവകുപ്പിന്റെയും പരിശോധനകൾക്ക് വിധേയമാക്കി.

ഉച്ചയ്ക്കു 2 മുതൽ കൊല്ലം-തേനി ദേശീയപാതയിൽ ശൂരനാട് മുതൽ താമരക്കുളം വരെ ഗതാഗത നിയന്ത്രണമുണ്ട്.ഉത്സവത്തിന്റെ ഭാഗമായി ആനയടി ക്ഷേത്രം പരിധിയില്‍ യിൽ 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് ദേവസ്വം ഉറപ്പാക്കിയിട്ടുണ്ട്.

ഇന്നു രാവിലെ 8നു ഭാഗവ തപാരായണം വൈകിട്ട് 3നു ദേവന്‍റെ ഗ്രാമപ്രദക്ഷിണവും കെട്ടുകാഴ്ച ഉത്സവവും.5നു ഗജമേള, 5,30നു കിഴക്കൂട്ട് അനിയൻ മാരാരും സംഘവും നയിക്കുന്ന പാണ്ടിമേളം, 7.30നു കൊടിയിറക്ക്, , 7.45ന് ആറാട്ട് എഴുന്നള്ളത്ത്, 8നു നാഗസ്വരക്കച്ചേരി, 9,45 നു ആറാട്ട് വരവ്, തുടർന്നു സേവ, 10നു ഗുരുവായൂർ ജയപ്ര കാശ് നയിക്കുന്ന പഞ്ചാരിമേളം, 1നു സ്റ്റേജ് സിനിമ എന്നിവ നടക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here