തിരുവനന്തപുരം . പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വസ്തുവകകള്‍ കണ്ടുകെട്ടുന്ന നടപടി ഇന്നും തുടരും. ജപ്തി നടപടികള്‍ പൂർത്തിയാക്കി വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ലാന്റ് റവന്യൂ കമ്മീഷണറുടെ നിർദേശം. നടപടികളുടെ വിവരം സർക്കാർ തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കും. നൂറിലേറെ നേതാക്കളുടെ വീടും പുരയിടവും ഇതിനോടകം കണ്ടുകെട്ടിയിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടിന്റെ ആസ്ഥാന മന്ദിരങ്ങള്‍ക്ക് നേരെയും നടപടിയുണ്ട്. അഞ്ചുകോടി ഇരുപത് ലക്ഷം രൂപയുടെ വസ്തു വകകളാണ് കണ്ടുകെട്ടേണ്ടത്.