മുജാഹിദ് വിഭാഗം മുസ്ലിം സമുദായത്തിന് ബാധ്യത, ഇബ്രാഹിമുൽ ഖലീൽ ബുഖാരി തങ്ങൾ

Advertisement

മലപ്പുറം. പാലാഴിയില്‍ തിരയടിച്ചത് വിമര്‍ശനം, മുജാഹിദ് വിഭാഗത്തിനെതിരെ രൂക്ഷ വിമർശനവുമായി എപി സമസ്തയുടെ ആദർശ സമ്മേളനം. മുജാഹിദ് വിഭാഗം മുസ്ലിം സമുദായത്തിന് ബാധ്യതയായെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ഇബ്രാഹിമുൽ ഖലീൽ ബുഖാരി തങ്ങൾ പറഞ്ഞു. മുജാഹിദ് സംഘടനകൾ തെറ്റ് തിരുത്തണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു.

കേരള നദ്‌വത്തുൽ മുജാഹിദ് സംസ്ഥാന സമ്മേളനത്തിലെ സുന്നി ആശയ വിമർശനങ്ങൾക്കുള്ള മറുപടിയെന്നോണം സംഘടിപ്പിച്ച പരിപാടിയിലാണ് മുജാഹിദ് വിഭാഗത്തെ എ പി സമസ്ത രൂക്ഷമായി വിമർശിച്ചത്.
മുജാഹിദ് വിഭാഗം സമുദായത്തിൽ ഭിന്നിപ്പ് സൃഷ്ടിച്ചും, യുവാക്കളെ വഴി തെറ്റിച്ചും മുസ്ലിം സമുദായത്തിന് തന്നെ ബാധ്യതയായെന്ന് ഇബ്രാഹിമുൽ ഖലീൽ ബുഖാരി തങ്ങൾ പറഞ്ഞു.

മലപ്പുറം വലിയങ്ങാടിയെ പാല്‍ക്കടലാക്കി നടന്ന ആദർശ സമ്മേളനം എപി സുന്നി വിഭാഗത്തിന്റെ ശക്തി പ്രകടനം കൂടിയായി. നേരത്തെ മുജാഹിദ് സമ്മേളനത്തിലെ സുന്നി വിമർശനത്തിനെതിരെ ഇ കെ വിഭാഗം സമസ്ത കോഴിക്കോട് ആദർശ സമ്മേളനം സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിൽ സമസ്ത നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായ മുജാഹിദ് വിമർശനത്തിന് പിന്നാലെയാണ് എ പി വിഭാഗത്തിന്റെയും മുജാഹിദ് വിമർശനം. ഇ സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷനായ പരിപാടിയിൽ കാന്തപുരം വിഭാഗത്തിലെ പ്രധാന നേതാക്കൾ സംസാരിച്ചു.

Advertisement