കൊച്ചി.ചാരക്കേസ് ഗൂഢാലോചനയില്‍ സിബിഐയെ പ്രതിരോധത്തിലാക്കി കോടതി ഉത്തരവ് പുറത്ത്. പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ സിബിഐക്ക് കഴിഞ്ഞില്ലെന്നും
അന്താരാഷ്ട്ര ഗൂഢാലോചനയെന്ന സിബിഐ വാദത്തിന് തെളിവില്ലെന്നും ഉത്തരവില്‍ പറയുന്നു. മുൻ ഡിജിപി സിബി മാത്യൂസ് അടക്കം ആറ് പ്രതികൾക്കാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.
ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ സിബിഐ നീക്കങ്ങള്‍ക്ക് വന്‍ തിരിച്ചടിയാണ് ഇന്നത്തെ കോടതി വിധി. കേസില്‍ പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ സിബിഐക്ക് കഴിഞ്ഞില്ലെന്നും
അന്താരാഷ്ട്ര ഗൂഢാലോചനയെന്ന സിബിഐ വാദത്തിന് തെളിവില്ലെന്നും ഉത്തരവില്‍ പറയുന്നു. വിദേശശക്തിയുടെ ഇടപെടല്‍ തെളിയിക്കുന്ന ഒരു രേഖയും ഹാജരാക്കാന്‍ സിബിഐക്കായില്ല. കോടതിക്ക് മുന്നിലെത്തിയ രേഖകള്‍ പ്രകാരം ഗൂഢാലോചന വാദം തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്നും ജസ്റ്റിസ് കെ.ബാബുവിന്റെ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
ഒന്നാം പ്രതി വിജയൻ, രണ്ടാം പ്രതി തമ്പി എസ് ദുർഗാദത്ത്, പതിനൊന്നാം പ്രതിയും മുൻ ഐബി ഉദ്യോഗസ്ഥനുമായ പി എസ് ജയപ്രകാശ്, മുൻ ഡിജിപി സിബി മാത്യൂസ്, ആർ ബി ശ്രീകുമാർ, വി കെ മെയ്നി അടക്കമുള്ളവർക്കാണ് ഹൈക്കോടതി ഇന്ന് മുന്‍കൂര്‍ജാമ്യം അനുവദിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ 27 ന് രാവിലെ 10 നും 11നും ഇടയ്ക്ക് പ്രതികള്‍ ഹാജരാകണം. അറസ്റ്റു ചെയ്താൽ ഒരു ലക്ഷം രൂപയുടെ ബോണ്ടിലും സമാന തുകയ്ക്കുള്ള രണ്ടുപേരുടെ ഉറപ്പിലും വിട്ടയയ്ക്കണം തുടങ്ങിയവയാണു വ്യവസ്ഥകൾ.