ആര്യങ്കാവില്‍ പിടികൂടിയ പാല്‍ ഒൻപത് ദിവസമായിട്ടും കേടായിട്ടില്ല; മായമെന്ന് ക്ഷീരവകുപ്പ്

കൊല്ലം: ആര്യങ്കാവിൽ ഒൻപത് ദിവസം മുന്‍പ് ക്ഷീര വികസന വകുപ്പ് പിടിച്ച പാൽ ഇപ്പോഴും കേടാകാതെയിരിക്കുന്നുവെന്ന് ഡപ്യൂട്ടി ഡയറക്ടർ രാംഗോപാൽ. പാലിൽ മായം കലർന്നുവെന്ന് ഇത് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ക്ഷീരവികസന വകുപ്പ് ഹൈഡ്രജൻ പെറോക്സൈഡ് സാന്നിധ്യം കണ്ടെത്തിയെങ്കിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ മായം കണ്ടെത്താനാകാത്തത് ഇരു വകുപ്പുകളും തമ്മിൽ തർക്കത്തിന് കാരണമായിരുന്നു. പാൽ സ്വീവേജ് ട്രീറ്റ്മെന്റ‌് പ്ലാന്റിലെത്തിച്ച് നശിപ്പിച്ചു.

Advertisement