തിരക്കുള്ള നിരത്തില്‍ വിദ്യാർഥിക്കുനേരെ തെരുവുനായ കൂട്ടം ആക്രമണം നടത്തി,വിഡിയോ

കോഴിക്കോട്.ടൗണില്‍ തിരക്കുള്ള സമയം കൂരാച്ചുണ്ടിൽ വിദ്യാർഥികൾക്ക് നേരെ തെരുവുനായ കൂട്ടത്തിൻ്റെ ആക്രമണം. രാവിലെ സ്കൂളിൽ പോകുന്നതിനിടെ കൂരാച്ചുണ്ട് ടൗണിൽ വെച്ചാണ് തെരുവുനായകൾ കുട്ടികളെ ആക്രമിച്ചത്.

കഴുത്തിന് ഉൾപ്പടെ പരുക്കേറ്റ ബ്ലെസിൻ മാത്യുവിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നിലത്തു വീണ ബ്ലെസിനെ തെരുവുനായകൾ വളഞ്ഞിട്ട് കടിക്കുകയായിരുന്നു. സാധാരണ തിരക്കുള്ള സമയത്ത് തെരുവുനായകളുടെ അക്രമം പതിവില്ല. ഒരു ഭയവുമില്ലാതെ അക്രമം നടത്തുന്നത് പരക്കെ ഭീതിയായിട്ടുണ്ട്.

Advertisement