പോസ്റ്റൽ ബാലറ്റുകളിൽ ചിലത് നഷ്ടമായെന്ന സബ് കലക്ടറുടെ റിപ്പോർട്ട് അട്ടിമറി സൂചന

Advertisement

മലപ്പുറൺ.പെരിന്തൽമണ്ണ മണ്ഡലത്തിലെ പോസ്റ്റൽ ബാലറ്റുകളിൽ ചിലത് നഷ്ടമായെന്ന സബ് കലക്ടറുടെ റിപ്പോർട്ട് അട്ടിമറി സൂചനയെന്ന് നജീബ് കാന്തപുരവും, കെ പി എം മുസ്തഫയും. 482 സാധുവായ പോസ്റ്റൽ വോട്ടുകൾ നഷ്ടമായെന്നാണ് സബ് കലക്ടർ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ട്. ഇത് കേസിനെ ബാധിക്കുമെന്ന ആശങ്കയുണ്ടെന്ന് കെ പി എം മുസ്തഫയും, മാഫിയാ ബന്ധം സംശയിക്കുന്നതായി നജീബ് കാന്തപുരവും പറഞ്ഞു.

തപാൽവോട്ട് അടങ്ങിയ പെട്ടി ട്രഷറിയിൽ നിന്ന് കാണാതായ സംഭവത്തിൽ മലപ്പുറം ജില്ലാ കലക്ടറുടെ അന്വേഷണം തുടരുകയാണ്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് കലക്ടർ നൽകിയ കാരണം കാണിക്കൽ നോട്ടീസിനുള്ള മറുപടി ഇനിയും ലഭിച്ചിട്ടില്ല. ഈ മറുപടിക്ക് ശേഷമാകും ജില്ലാ കലക്ടറുടെ തുടർനടപടികൾ.

Advertisement