കൊച്ചി: കേരളത്തില്‍ ജിയോ ട്രൂ 5ജി സേവനം അഞ്ച് നഗരങ്ങളില്‍ കൂടി വ്യാപിപ്പിച്ചു. കണ്ണൂര്‍, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലാണ് പുതിയതായി 5ജി സേവനം ആരംഭിക്കുന്നത്.
ഇതോടെ സംസ്ഥാനത്ത് 11 നഗരങ്ങളില്‍ ജിയോ 5ജി സേവനങ്ങള്‍ ലഭ്യമാകും.
കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, ചേര്‍ത്തല, ഗുരുവായൂര്‍ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളില്‍ നേരത്തെ 5ജി സേവനം ആരംഭിച്ചിരുന്നു. 5ജി എത്തിയ നഗരങ്ങളില്‍ അധിക ചെലവില്ലാതെ ഒരു ജി.ബി വേഗത്തില്‍ അണ്‍ലിമിറ്റഡ് ഡേറ്റ ആസ്വദിക്കാന്‍ റിലയന്‍സ് ഉപയോക്താക്കള്‍ക്ക് വേണ്ടി ഒരു വെല്‍ക്കം ഓഫറും അവതരിപ്പിച്ചിട്ടുണ്ട്.