പടയപ്പയെ പ്രകോപിപ്പിക്കുന്നത് ടൂറിസത്തിന്‍റെ പേരില്‍,ഇത് പുതിയ ടെക്നിക്

മൂന്നാര്‍.പടയപ്പയെ പ്രകോപിപ്പിക്കുന്നത് ടൂറിസത്തിന്‍റെ പേരിലെന്ന് വനംവകുപ്പ്.പ്രകോപിപ്പിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്താന്‍ തീരുമാനം. താരതമ്യേന ശാന്തനായ കാട്ടാനയാണ് പടയപ്പ. വലിയ കൊമ്പും ഉഗ്ര ശരീരവുമാണെങ്കിലും പടയപ്പ അക്രമകാരിയല്ല, എന്നാല്‍ ഇത് മറച്ചുവച്ച് കാട്ടാനയെ കാട്ടിത്തരാമെന്ന പറഞ്ഞ് വിദേശ സഞ്ചാരികളെയും മറ്റും വാഹനത്തില്‍ കയറ്റി പടയപ്പക്കുമുന്നില്‍ എത്തിക്കുകയാണ് രീതി. പ്രകോപിപ്പിച്ച് ആനയെ രോഷം കൊള്ളിച്ച് അടുത്ത് വരുത്തി വെട്ടിച്ചു കടക്കുകയാണ് രീതി. സഞ്ചാരികള്‍ക്ക് വലിയ വന്യജീവിതാനുഭവം കാട്ടിക്കടുത്തു എന്ന പേരില്‍ റിസോര്‍ട്ടും ജീവനക്കാരും ക്രെഡിറ്റ് നേടും. ഇതിനുള്ള സ്രമമാണ് കളിഞ്ഞ ദിവസങ്ങളില്‍ കണ്ടത്.

പടയപ്പയെ കാണിക്കാമെന്ന് വാഗ്ദാനം ചെയ്ത് ടൂറിസ്റ്റുകളെ റിസോർട്ടുകളും ടാക്സികളും ആകര്‍ഷിക്കുന്നുവെന്ന് വനംവകുപ്പ് കണ്ടെത്തി . ഇത്ആവർത്തിക്കരുതെന്ന് ടൂറിസം കേന്ദ്രങ്ങള്‍ക്ക് നിർദ്ദേശം നല‍്കി. സംഭവത്തിന്‍റെ ഗൗരവം വിനോദസഞ്ചാരവകുപ്പിനെയും വനംവകുപ്പറിയിച്ചു

കഴിഞ്ഞ ദിവസം പ്രകോപിപ്പിച്ച ടാക്സി കസ്റ്റഡിയിലെടുക്കാന്‍ മൂന്നാര്‍ ഡിഎഫ്ഒ നിര്‍ദ്ദേശം നല്‍കി.

Advertisement