വരും തലമുറയെ വലിയവരാക്കാന്‍ യത്നിച്ച പിതാവ്

ഫാ. ബഹനാന്‍ കോരുത്

ഭാരതത്തിലെ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനായിരുന്ന പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് 2023 ജനുവരി മാസം 26-ാം തീയതി 17 വർഷങ്ങൾ തികയുന്നു. ഒരു ക്രിസ്തീയ സഭയുടെ മഹാപുരോഹിതനായിരിക്കേ സഭയില്‍ മാത്രമല്ല അതിനു പുറമേ സമൂഹത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മഹത് വ്യക്തിയാണ് അദ്ദേഹം. വിദ്യാഭ്യാസരംഗത്ത് നിസ്തുലമായ സംഭാവനകൾ നല്കികൊണ്ട് 36 വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

വരുന്ന തലമുറയേ വലിയവരാക്കി മാറ്റാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം “Great men make great greater and greater greatest” എന്ന അദ്ദേഹത്തിന്റേതായ തത്വചിന്തയിൽ ഉൾക്കൊണ്ടിരിക്കുന്നു. ക്രിസ്തു സ്നേഹത്തിന്റെ വഴിയിൽ ജീവിച്ച ആ മഹാത്മാവിന്റെ ജീവിതത്തിലും എല്ലാ വിഭാഗത്തിലുള്ള മനുഷ്യമക്കൾക്ക് ഇടമുണ്ടായിരുന്നു.

ചാപ്പലിന് സമീപത്തെ തടാക തീരം

തന്നെ സ്നേഹിച്ചവർക്കും, ദ്വേഷിച്ചവർക്കും, പരിഹസിച്ചവർക്കും, ഒറ്റുന്നവർക്കും ഒരുപോലെ ആ പിതാവിന്റെ വാൽസല്യം ലഭിച്ചിരുന്നു. ആ പുണ്യാത്മാവ് അന്ത്യവിശ്രമം കൊള്ളുന്ന ശാസ്താംകോട്ട ശുദ്ധജല തടാക തീരത്തുള്ള മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ ജനുവരി 22 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ വിവിധ പരിപാടികളോടെ ശ്രാദ്ധപെരുന്നാൾ നടത്തപ്പെടുന്നു.

Advertisement