വന്യമൃഗ ശല്യം,വയനാട്ടിൽ ഇന്ന് സർവകക്ഷി യോഗം

വയനാട്.വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ വയനാട്ടിൽ ഇന്ന് സർവകക്ഷി യോഗം ചേരും. വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിലാണ് യോഗം. രാവിലെ 9.30യ്ക്ക് കളക്ട്രേറ്റിൽ ചേരുന്ന യോഗത്തിൽ ജില്ലാ കലക്ടർ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ,
വയനാട് വൈൽഡ് ലൈഫ് വാർഡൻ, സിസിഎഫുമാർ തുടങ്ങി ഉന്നത ഉദ്യോഗസ്ഥരും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും കർഷക സംഘടനകളുടെയും പ്രതിനിധികളും പങ്കെടുക്കും. പ്രശ്ന പരിഹാരത്തിന് സ്വീകരിക്കേണ്ട നടപടികൾ യോഗം ചർച്ച ചെയ്യും. നഷ്ടപരിഹാരം വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തിൽ ചർച്ചയാകും. കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട തോമസിൻ്റെ വീട് മന്ത്രി സന്ദർശിക്കും. തോമസിന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായമായ 10 ലക്ഷം രൂപ ഇന്നലെ
കൈമാറിയിരുന്നു.

Advertisement