സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ ഫോണിൽ പകർത്തി; ഏരിയ കമ്മിറ്റിയംഗത്തെ പുറത്താക്കാൻ ശുപാർശ

Advertisement

ആലപ്പുഴ: സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ ഫോണിൽ പകർത്തിയെന്ന ആരോപണം നേരിടുന്ന ഏരിയ കമ്മിറ്റിയംഗത്തെ പാർട്ടിയിൽനിന്നു പുറത്താക്കാൻ ജില്ലാ സെക്രട്ടേറിയറ്റിന്റെ ശുപാർശ. ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയംഗം എ.പി.സോണയ്ക്കെതിരെയാണ് നടപടി. പാർട്ടി അന്വേഷണ കമ്മിഷൻ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. ശുപാർശ ഏരിയ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യും.

സോണയ്ക്കെതിരായ നടപടിയെച്ചൊല്ലി ജില്ലാ സെക്രട്ടേറിയറ്റിൽ തകർക്കമുണ്ടായി. ദൃശ്യങ്ങൾ ഉണ്ടെന്നതിന് തെളിവുണ്ടോ എന്നു ചോദിച്ച് ചില അംഗങ്ങൾ തർക്കിച്ചു. എന്നാൽ, ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ടെന്ന് നേതൃത്വം വിശദീകരിച്ചു.

പാർട്ടി കുടുംബാംഗം ഉൾപ്പെടെ രണ്ടു മാസം മുൻപ് സോണയ്ക്കെതിരെ ജില്ലാ നേതൃത്വത്തിനു പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് ഒരാൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. തുടർന്നാണ് ജില്ലാ സെക്രട്ടേറിയറ്റ് ചേർന്ന് അന്വേഷണ കമ്മിഷനെ നിയോഗിച്ചത്.

Advertisement