ജീവന്‍ അപകടത്തില്‍,തൃക്കാക്കര നഗരസഭ ചെയർപേഴ്സനെതിരെ പരാതിയുമായി സെക്രട്ടറി

Advertisement

കൊച്ചി.തൃക്കാക്കര നഗരസഭ ചെയർപേഴ്സനെതിരെ പരാതിയുമായി സെക്രട്ടറി. ജീവൻ അപകടത്തിലാണെന്നും പോലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് സെകട്ടറി ബി അനിൽ പോലീസിൽ പരാതി. എന്നാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും വിഷയത്തെ നിയമപരമായി നേരിടുമെന്നും ചേയർപേഴ്സൺ അജിത തങ്കപ്പൻ 24 നോട് പ്രതികരിച്ചു.

തൃക്കാക്കര നഗരസഭയിൽ ഭരണപക്ഷവും സെക്രട്ടറിയും തമ്മിലുള്ള പോര് തുടരുകയാണ്. നഗരസഭയിലെ ക്രമക്കേടുകൾക്കെതിരെ ഫയലിൽ നോട്ട് എഴുതിയ തന്നെ ചെയർപേഴ്സൺ അജിതാ തങ്കപ്പൻ ക്യാബിനിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ജീവൻ അപകടത്തിൽ ആണെന്നും ആരോപിച്ചാണ് നഗരസഭാ സെക്രട്ടറി ബി അനിലിന്റെ പരാതി. ഭരണപക്ഷ കൗൺസിലർമാർ തന്നെ ഭീഷണിപ്പെടുത്തുന്നു എന്നും ആരോപണമുണ്ട്. എന്നാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും പ്ലാന്റ് ഫണ്ട് അടക്കമുള്ള ഫയലുകൾ നിരന്തരമായി സെക്രട്ടറി തടഞ്ഞു വെച്ചു എന്നും
ഇത് ചോദ്യം ചെയ്തതിലെ പ്രകോപനമാണ് പരാതിക്ക് പിന്നിലെന്നും നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ പ്രതികരിചു

ചെയർപേഴ്സൺ അജിത തങ്കപ്പനെതിരെ തൃക്കാക്കര പോലീസിനും തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും നഗരസഭാ സെക്രട്ടറി ബി അനിൽ പരാതി നൽകിയിട്ടുണ്ട്. സെക്രട്ടറിക്ക് പിന്തുണ പ്രഖ്യാപിച്ചു പ്രതിപക്ഷം കൂടി രംഗത്തെത്തിയതോടെ നഗരസഭയിൽ വീണ്ടും തർക്കങ്ങൾ രൂക്ഷമാകുമെന്ന് ഉറപ്പായി

Advertisement