വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി

Advertisement

കൊച്ചി.വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി അനുവദിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല. ഓരോ സെമസ്റ്ററിലും 2% അധിക അവധി ആനുകൂല്യം നൽകും. കേരളത്തിൽ തന്നെ ആദ്യമായാണ് ഒരു സർവകലാശാല ഇത്തരത്തിൽ ഒരു തീരുമാനത്തിലെത്തിയിരിക്കുന്നത്.


ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാന്‍ ആവശ്യമായ ഹാജരില്‍ പെണ്‍കുട്ടികള്‍ക്ക് രണ്ട് ശതമാനം ഇളവ് അവകാശപ്പെടാന്‍ അനുവദിക്കുന്നതാണ് കുസാറ്റ് സര്‍വകലാശാലയുടെ പുതിയ ഉത്തരവ്. ഇതോടെ, ഹാജര്‍ കുറവിനെത്തുടര്‍ന്ന് പരീക്ഷാ അവസരം നഷ്ടപ്പെടുന്നത് ഒഴിവാകും.

ശാരീരികമായും മാനസികമായും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയമാണ് ആർത്തവസമയമെന്നും അതുകൊണ്ടുതന്നെയാണ് ഇത്തരത്തിൽ ഒരു ആശയം മുന്നോട്ട് വെച്ചതെന്നും വിദ്യാർത്ഥിനികൾ.

നിലവിൽ 75% ഹാജരുള്ളവർക്കേ സെമസ്റ്റർ പരീക്ഷ എഴുതാനാകൂ. ഹാജർ ഇതിലും കുറവാണെങ്കിൽ വൈസ് ചാൻസലർക്ക് അപേക്ഷ നൽകി, മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുകയാണു പതിവ്. എന്നാൽ, ആർത്തവ അവധിക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് വേണ്ട; അപേക്ഷ മാത്രം നൽകിയാൽ മതി.

60 ദിവസം പ്രസവാവധി അനുവദിക്കാൻ എംജി സർവകലാശാല കഴിഞ്ഞമാസം തീരുമാനിച്ചിരുന്നു.

Advertisement