പ്രവീൺ റാണ സാമ്പത്തിക തട്ടിപ്പിന് തുടക്കമിട്ടത് സിനിമാ സ്വപ്നക്കാരെ പറ്റിച്ച്

Advertisement

തൃശൂര്‍.പ്രവീൺ റാണ സാമ്പത്തിക തട്ടിപ്പിന് തുടക്കമിട്ടത് സിനിമാ സ്വപ്നക്കാരെ പറ്റിച്ച്. ഇയാള്‍ സിനിമയുടെ പേരിലും തട്ടിപ്പ് നടത്തിയെന്ന് വഞ്ചിക്കപ്പെട്ടവര്‍ വ്യക്തമാക്കി.

സാമ്പത്തിക തട്ടിപ്പിന് തുടക്കമിട്ടത് സിനിമ മോഹികളെ വലയിലാക്കിയായിരുന്നു. 2014ൽ ആണ് തട്ടിപ്പ്. സിനിമയിൽ അഭിനയിക്കാൻ താൽപര്യമുള്ളവർക്കായി പത്ര പരസ്യം നൽകി

ചിത്രത്തിന് പേരിട്ടത് ‘ആയിരം നായകൻമാരും 1001 നായികമാരും’. ഇതിന്‍ഫെ പോസ്റ്ററും മറ്റും തയ്യാറാക്കിയിരുന്നു. നിരവധി പേർ അഭിമുഖത്തിനെത്തി. എല്ലാവർക്കും അഭിനയിക്കാൻ അവസരമെന്ന് ഉറപ്പ് നൽകി. ഷെയര്‍അടിസ്താനത്തിലായിരുന്നു നിര്‍മ്മാണം. ‘എത്തിയവരിൽ നിന്ന് 20,000 രൂപ വരെ വാങ്ങി’.

തട്ടിപ്പ് നടത്തി നേടിയത് ലക്ഷങ്ങൾ; പണം നൽകിയവർ വഞ്ചിതരായി. വന്‍തുക തട്ടിച്ചതായാണ് അന്ന് ഇതിനായി പണമിട്ടവര്‍ പറയുന്നത്. എന്നാല്‍ ഓരോരുത്തരും 20000 രൂപയല്ലേ പോട്ടെ എന്ന് കരുതി. കബളിപ്പിക്കപ്പെട്ടത് ആരുമറിഞ്ഞില്ല.

Advertisement