കണ്ണൂര്‍ .സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചെന്ന പരാതിയിൽ കണ്ണൂർ തളിപ്പറമ്പിൽ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫൈസലിനെയാണ് അറസ്റ്റ് ചെയ്തത്. 5 വിദ്യാർത്ഥിനികളുടെ പരാതിയിലാണ് കേസെടുത്തത്. 17-ഓളം വിദ്യാർഥിനികൾ ചൂഷണ വിവരം വെളിപ്പെടുത്തിയിട്ടുണ്ട്. യഥാര്‍ഥ എണ്ണം ഇതിലും ഏറെ വരുമെന്നാണ് സൂചന. പലരും കേസ് വിട്ടുകളയുകയായിരുന്നു.
തളിപ്പറമ്പ് നോർത്ത് വിദ്യാഭ്യാസ ഉപജില്ലാ പരിധിയിലെ സ്കൂളിലെ അധ്യാപകനാണ് മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ഫൈസൽ മേച്ചേരി. സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടയാണ് വിദ്യാർത്ഥിനികൾ ചൂഷണ വിവരം വെളിപ്പെടുത്തിയത്. അധ്യാപകൻ, ലൈംഗിക ഉദ്ദേശത്തോടെ ക്ലാസ് മുറിയിൽ വച്ച് പലതവണ വിദ്യാർഥിനികളെ ഉപദ്രവിച്ചതായാണ് മൊഴി. 17 ഓളം വിദ്യാർത്ഥിനികൾ അധ്യാപകന്റെ മോശം പെരുമാറ്റം കൗൺസിലറോട് വെളിപ്പെടുത്തി. പിന്നാലെയാണ് ചൈൽഡ് ലൈന്‍ വിവരം കൈമാറിയത്. ചൈൽഡ് ലൈൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. 5 വിദ്യാർഥികളാണ് ഫൈസലിനെതിരെ മൊഴി നല്‍കിയത്. പോക്സോ ചുമത്തി അറസ്റ്റ് ചെയ്ത അധ്യാപകനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.. ചൈൽഡ് ലൈൻ സഹായത്തോടെ മറ്റ് വിദ്യാർഥികളുടെയും മൊഴിയെടുക്കാനാണ് പോലീസ് തീരുമാനം.
അദ്ധ്യാപകനെ ഇന്നലെയാണ് പിടികൂടിയത്. തളിപ്പറമ്ബ് പൊലീസ് സ്റ്റേഷന് പരിധിയിലെ ഒരു ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കഴിഞ്ഞ നാല് വര്‍ഷമായി യു പി വിഭാഗം അദ്ധ്യാപകനായിരുന്നു ഫൈസല്‍. പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ കൗണ്‍സിലിംഗ് നല്‍കുമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.